ad
Deshabhimani

ഇന്ത്യൻ ജനാധിപത്യത്തിന്റെ 75 വർഷങ്ങൾ; ചരിത്രഗ്രന്ഥവും ഗവേഷണ ജേണലുകളും പ്രകാശനം ചെയ്തു

book published
വെബ് ഡെസ്ക്

Published on Jul 14, 2026, 08:33 PM | 1 min read

ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തിന്റെ കഴിഞ്ഞ ഏഴര പതിറ്റാണ്ടിലെ ചരിത്രവഴികൾ വ്യക്തമാക്കുന്ന '75 ഇയേഴ്സ് ഓഫ് ഇന്ത്യൻ ഡെമോക്രസി: ദി ഇന്ത്യൻ ഇലക്ഷൻ സ്റ്റോറി ഇൻ ഫാക്ട്സ് ആൻഡ് ഫിഗേഴ്സ് എന്ന പുസ്തകം രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് പ്രകാശനം ചെയ്തു. ന്യൂഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിലായിരുന്നു പുസ്തക പ്രകാശനം. ഇതോടൊപ്പം രണ്ട് പുതിയ ത്രൈമാസ ഗവേഷണ ജേണലുകളുടെ ആദ്യ പതിപ്പും പുറത്തിറക്കി. 'ഇന്ത്യൻ ജേണൽ ഓഫ് ഇലക്ടറൽ സ്റ്റഡീസ്', 'ഇന്ത്യൻ ജേണൽ ഓഫ് സോഷ്യോ-ഇക്കണോമിക് സ്റ്റഡീസ്' എന്നിവയാണ് പ്രകാശനം ചെയ്ത ജേണലുകൾ. ഇൻഡ്യാസ്റ്റാറ്റ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ചരിത്രഗ്രന്ഥം 1950 മുതൽ 2025 വരെയുള്ള ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയകളുടെ സമഗ്രമായ വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ്.


1950 മുതൽ 2025 വരെ രാജ്യത്ത് നടന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭ, ലോക്‌സഭ, സംസ്ഥാന നിയമസഭകൾ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പുകളുടെ വർഷം തിരിച്ചുള്ള വിവരങ്ങൾ ഇതിലുണ്ട്. കൃത്യമായ ഡാറ്റാ ടേബിളുകൾ, ടൈംലൈനുകൾ, ചാർട്ടുകൾ, ഭരണകാലയളവിന്റെ രേഖകൾ എന്നിവ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2026 ജനുവരി മുതൽ ജൂൺ വരെയുള്ള പ്രധാന രാഷ്ട്രീയ-തെരഞ്ഞെടുപ്പ് വിവരങ്ങൾ അടങ്ങിയ പ്രത്യേക അനുബന്ധവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home