ഇൻഫോക് രക്തദാന ക്യാമ്പ്

കുവൈത്ത് സിറ്റി : ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്തിന്റെ രക്തദാന ക്യാമ്പ് അദാൻ ബ്ലഡ് ബാങ്കിൽ നടന്നു. അമീരി ആശുപത്രി അസിസ്റ്റന്റ് നഴ്സിങ് ഡയറക്ടർ ഡോ. അലി അൽ ഹദ്ദാദ് രക്തം നൽകി ഉദ്ഘാടനം ചെയ്തു. അദാൻ ബ്ലഡ് ബാങ്കിലെ ഡോ. നോഹ അഹമ്മദ്, ഇൻഫോക് സോഷ്യൽ വെൽഫെയർ കമ്മിറ്റി കൺവീനർ ബിനുമോൾ ജോസഫ്, ലുലു മണി കുവൈത്ത് ഓപ്പറേഷൻസ് മേധാവി ഷഫാസ് അഹമ്മദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജോബി ജോസഫ് സ്വാഗതവും ട്രഷറർ മുഹമ്മദ് ഷാ നന്ദിയും പറഞ്ഞു. ‘ഇൻഫോക് കെയർ’ വളന്റിയർമാർ നേതൃത്വം നൽകി. സെൻട്രൽ, റീജണൽ കമ്മിറ്റി ഭാരവാഹികൾ പരപാടി ഏകോപിപ്പിച്ചു.








0 comments