Deshabhimani

സമൂഹമാധ്യമത്തിലെ തർക്കം ഒഴിവാക്കണം: അൻവർ ഗർഗാഷ്

anwar gargash
വെബ് ഡെസ്ക്

Published on Oct 18, 2026, 09:25 AM | 1 min read

ദുബായ് : മേഖല നിർണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിലെ വാദപ്രതിവാദങ്ങളും തർക്കങ്ങളും ഒഴിവാക്കണമെന്ന് ഗൾഫ് രാജ്യങ്ങളിലെ പൗരന്മാരോട് അഭ്യർഥിച്ച്‌ യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ്. ​പ്രാദേശിക സാഹചര്യങ്ങൾ സങ്കീർണമാകുന്ന ഘട്ടത്തിൽ ഉത്തരവാദിത്വത്തോടെയുള്ള ഇടപെടലുകൾക്ക് പ്രാധാന്യം നൽകണം. സമൂഹമാധ്യമങ്ങളിലെ അനാവശ്യ തർക്കങ്ങൾ ഗൾഫ് രാജ്യങ്ങൾക്കിടയിലെ ഐക്യത്തെയും സഹകരണത്തെയും ബാധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ​മേഖലയിലെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് കൂട്ടായ ഉത്തരവാദിത്വവും വിവേകപൂർണമായ സമീപനവും ആവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ പരസ-്‌പര ഐക്യവും സഹകരണവും ശക്തിപ്പെടുത്താനാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home