മോശം കാലാവസ്ഥ : യുഎഇയിൽ വിമാന സർവീസ് വൈകാൻ സാധ്യത

ദുബായ് : കാലാവസ്ഥയിലെ മാറ്റംമൂലം കാഴ്ചശേഷി കുറയാൻ സാധ്യതയുള്ളതിനാൽ യുഎഇയിൽ വിമാന സർവീസുകൾ വൈകുമെന്ന് വ്യോമയാന അതോറിറ്റി. പരിമിതമായ തോതിൽ വിമാനങ്ങൾ വൈകാനിടയുണ്ടെന്നാണ് അറിയിപ്പ്. വിമാനയാത്രാ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി വിമാനക്കമ്പനികളും വിമാനത്താവള അധികൃതരും സർവീസ് സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തിയേക്കും. കാലാവസ്ഥാ സാഹചര്യങ്ങൾ വിമാന സർവീസുകളെ ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്.
വിമാനങ്ങളുടെ പുറപ്പെടൽ, എത്തിച്ചേരൽ സമയങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ സംബന്ധിച്ച വിവരങ്ങൾ അതത് വിമാനക്കമ്പനികളുടെയും വിമാനത്താവളങ്ങളുടെയും ഔദ്യോഗിക അറിയിപ്പ് സംവിധാനങ്ങളിലൂടെ പ്രസിദ്ധീകരിക്കും. യാത്രക്കാർ വിമാന സർവീസുകളുടെ സമയക്രമം പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു.








0 comments