Deshabhimani

ഡ്രൈവിങ് ലൈസൻസ് തട്ടിപ്പ്: ദുബായിൽ എട്ടുപേർ അറസ്റ്റിൽ

jail new
വെബ് ഡെസ്ക്

Published on Oct 18, 2026, 09:24 AM | 1 min read

ദുബായ് : നിയമവിരുദ്ധമായി ഡ്രൈവിങ് ലൈസൻസ് നേടിക്കൊടുക്കുന്ന തട്ടിപ്പുസംഘത്തിലെ എട്ടുപേരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഓരോ ലൈസൻസിനും 10,000 ദിർഹം വീതം ഈടാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയത്. ​യോഗ്യരായ വിദേശ ഡ്രൈവിങ് ലൈസൻസ് ഉടമകൾക്ക് നിശ്ചിത വ്യവസ്ഥകൾ പ്രകാരം ഡ്രൈവിങ് പരിശീലനമോ പരീക്ഷയോ കൂടാതെ യുഎഇ ലൈസൻസ് നേടാൻ അനുവദിക്കുന്ന നിയമത്തിലെ വ്യവസ്ഥകളാണ് സംഘം ദുരുപയോഗം ചെയ്തത്.


അയൽരാജ്യത്തെ ലൈസൻസ് ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത്‌ യുഎഇയിൽ ഓഫീസുകൾ തുറന്നായിരുന്നു തട്ടിപ്പ്. ബന്ധപ്പെട്ട രാജ്യത്തേക്ക് യാത്ര ചെയ്യാതെയും ഡ്രൈവിങ് പരിശീലനമോ പരീക്ഷയോ നടത്താതെയും ലൈസൻസ് നേടാമെന്നായിരുന്നു വാഗ്ദാനം. ​ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, യുഎഇ വിദേശമന്ത്രാലയം, ദുബായ് ആർടിഎ എന്നിവ സംയുക്തമായാണ് നടപടി സ്വീകരിച്ചത്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്ന്‌ പൊലീസ് അഭ്യർഥിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home