ad
Deshabhimani

യുഎസ് - ദക്ഷിണ കൊറിയ സൈനികാഭ്യാസത്തിനിടെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് ഉത്തര കൊറിയ

north korea

കിം ജോങ് ഉന്‍

വെബ് ഡെസ്ക്

Published on Mar 14, 2026, 05:25 PM | 1 min read

ടോക്ക്യോ: യുഎസ് - ദക്ഷിണ കൊറിയ സൈനികാഭ്യാസത്തിനിടെ കടലിലേക്ക് പത്തോളം ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച് ഉത്തര കൊറിയ. മിസൈലുകളില്‍ ചിലത് ജപ്പാന്‍ തീരത്ത് പതിച്ചതായാണ് റിപ്പോര്‍ട്ട്.
പോങ്യാങ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന സുനാന്‍ മേഖലയില്‍ നിന്ന് ഉച്ചയ്ക്ക് 1.20 ഓടെയാണ് മിസൈലുകള്‍ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയന്‍ ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. ജപ്പാന്‍റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് (exclusive economic zone) പുറത്താണ് മിസൈലുകള്‍ പതിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മിസൈലുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ദക്ഷിണ കൊറിയന്‍ സൈന്യം പുറത്തുവിട്ടിട്ടില്ല.
ഉത്തരകൊറിയയുടെ ഭാഗത്ത് നിന്നും ഇനിയും മിസൈല്‍ വിക്ഷേപണങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നിരീക്ഷണം ശക്തമാക്കിയതായി സൈന്യം അറിയിച്ചു. അമേരിക്കയുമായും ജപ്പാനുമായും ചേര്‍ന്ന് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ദക്ഷിണ കൊറിയന്‍ സൈന്യം വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തിര ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഉയര്‍ന്ന ആര്‍ട്ടിക്കിളില്‍ സഞ്ചരിക്കുന്ന ബാലിസ്റ്റിക് മിസൈലുകള്‍ ദീര്‍ഘദൂര ആക്രമണങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. തങ്ങളുടെ ആയുധശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം ശത്രുരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും കൂടിയാണ് ഇത്തരം പരീക്ഷണങ്ങളിലൂടെ ഉത്തര കൊറിയ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തല്‍.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home