ഫിലിപ്പീൻസിൽ പുതിയ പ്രകൃതി വാതക ശേഖരം കണ്ടെത്തി

മനില:ദക്ഷിണ ചൈനാ കടലിനെ അഭിമുഖീകരിക്കുന്ന സമുദ്ര ഭാഗത്ത് പുതിയ പ്രകൃതി വാതക നിക്ഷേപം കണ്ടെത്തിയതായി ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ. നിലവിലുള്ള വാതക പാടത്തിന് സമീപത്താണിത്. ഉയർന്ന മൂല്യമുള്ള ദ്രാവക ഇന്ധനമായ കണ്ടൻസേറ്റും ഈ കണ്ടെത്തലിൽ ഉൾപ്പെടുന്നു.
രാജ്യത്തെ പലവാൻ പ്രവിശ്യയുടെ വടക്കുപടിഞ്ഞാറായാണ് ഇത് സ്ഥിതിചെയ്യുന്നത്. മലമ്പായ ഈസ്റ്റ് 1എന്നപേരിലാണ് അറിയപ്പടുന്നത്. നിലവിലെ പ്രധാന മലമ്പായ വാതക പാടത്തിന് ഏകദേശം 5കിലോമീറ്റർ കിഴക്കാണ്.
കടലിനടിയിലെ ഈ ശേഖരത്തിൽ ഏകദേശം 98ബില്യൺ ഘന അടി (2.7ബില്യൺ ഘനമീറ്റർ)വാതകം അടങ്ങിയിരിക്കുന്നതായി കണക്കാക്കപ്പെടുന്നു. പ്രാരംഭ പരിശോധനകളിൽ കിണറ്റിൽ നിന്ന് പ്രതിദിനം 60ദശലക്ഷം ഘന അടി (1.6ദശലക്ഷം ഘനമീറ്റർ)വാതകം വേർതിരിച്ചെടുക്കാൻ കഴിയുമെന്ന് കരുതുന്നു.










0 comments