ഗാസയിൽ 'ഉടനടി' ആക്രമണത്തിന് ഉത്തരവിട്ട് നെതന്യാഹു

ഗാസ സിറ്റി: ഗാസയിൽ സമാധാന കരാർ ലംഘിച്ച് ആക്രമണം നടത്താൻ സൈന്യത്തിന് നിർദേശം നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാണ് നെതന്യാഹുവിന്റെ ആരോപണം. ഹമാസ് മൃതദേഹം കൈമാറിയതിലെ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. കൈമാറിയത് രണ്ട് വർഷം മുമ്പ് കൈമാറിയ ബന്ദിയുടെ മൃതദേഹഭാഗമെന്നാണ് ആരോപണം.
'ഉടനടി' ശക്തമായ ആക്രമണം നടത്താനാണ് നെതന്യഹു ഉത്തരവിട്ടത്. എന്നാൽ ആക്രമണം എപ്പോൾ, എവിടെയാണ് നടക്കാൻ പോകുന്നതെന്ന് വ്യക്തമല്ല. ഗാസയിൽ ബന്ദിയാക്കപ്പെട്ട 13 പേരുടെ മൃതദേഹങ്ങൾ വിട്ടുനൽകിയില്ലെന്നും ഹമാസ് കരാർ ലംഘിച്ചതായും ഇസ്രയേൽ ആരോപിച്ചു. എന്നാൽ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് മൃതദേഹങ്ങൾ തിരയുന്നത് ശ്രമകരമാണെന്ന് ഹമാസ് പറഞ്ഞു.









0 comments