Deshabhimani

print edition തെരഞ്ഞെടുപ്പിൽ വിദേശ 
ഇടപെടല്‍ ഉണ്ടായെന്ന് നെതന്യാഹു

Netanyahu.jpg
വെബ് ഡെസ്ക്

Published on Oct 30, 2026, 12:27 AM | 1 min read

ടെൽ അവീവ്‌: ഇസ്രയേല്‍ പൊതുതെരഞ്ഞെടുപ്പിൽ അറബ് നേതൃത്വത്തിലുള്ള പാർടികൾ വൻതോതിൽ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. വിഷയം പൊലീസും രാജ്യത്തെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസി ഷിൻ ബെറ്റും ഉടന്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.


തെരഞ്ഞെടുപ്പിൽ വിദേശ ധനസഹായമുണ്ടായെന്ന സംശയത്തെക്കുറിച്ച് അന്വേഷിക്കാൻ ഷിൻ ബെറ്റ് തലവൻ ഡേവിഡ് സിനിക്ക് കത്തെഴുതുമെന്ന്‌ സെൻട്രൽ ഇലക്ഷൻ കമ്മിറ്റി അധ്യക്ഷൻ ജസ്റ്റിസ് നോം സോൾബെർഗ്‌ പ്രഖ്യാപിച്ചിരുന്നു. പിന്നലെയാണ്‌ നെതന്യാഹുവിന്റെ പ്രതികരണം. സര്‍ക്കാരുണ്ടാക്കാന്‍ അറബ് പാര്‍ടികളുമായി സഹകരിക്കില്ലെന്നും പ്രഖ്യാപിച്ചു. അറബ് പാർടികൾക്ക് അനുകൂലമായ വിധിയുണ്ടാകാന്‍ വോട്ടർമാരെ കോഴനല്‍കി സ്വാധീനിക്കാന്‍ ഖത്തറും തുർക്കിയയും ഉൾപ്പെടെയുള്ള വിദേശ ശക്തികൾ ഇടപെട്ടതായി നെതന്യാഹുവിന്റെ ലികുഡ് പാർടി ആരോപിച്ചു. അതേസമയം, അറബ് പാർടികൾ അട്ടിമറി നടത്തിയെന്ന ആരോപണങ്ങൾക്ക് തെളിവില്ലെന്ന് ഇസ്രയേൽ പൊലീസ് വ്യക്തമാക്കി.


120 അംഗ നെസറ്റിൽ കേവലഭൂരിപക്ഷത്തിന് 61 സീറ്റ് വേണം. നെതന്യാഹുവിന്റെ ലികുഡ് പാർടിക്ക്‌ 27 സീറ്റ് മാത്രം. ഗാഡി ഐസൻകോട്ടിന്റെ യാഷാർ പാർടിക്ക് 21 സീറ്റും ജോയിന്റ് ലിസ്റ്റ് 11 സീറ്റും നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home