ടിബറ്റിൽ രൂപപ്പെട്ട മൺതിട്ട തകർന്നു; വീണ്ടും പ്രളയം? നേപ്പാളിൽ അതീവജാഗ്രതാനിർദേശം

കാഠ്മണ്ഡു: നേപ്പാളിൽ ഹിമാനി തകർന്നുണ്ടായ മിന്നൽ പ്രളയത്തിന് പിന്നാലെ ഭോടെ കോസി നദിയിൽ രൂപപ്പെട്ട മൺതിട്ടയും തകർന്നതായി നേപ്പാൾ പൊലീസ്. ടിബറ്റ് അതിർത്തിയിലെ ഗിറോങ് അതിർത്തി തുറമുഖത്തിന് മുകളിലായി രൂപംകൊണ്ട മൺതിട്ടയാണ് തകർന്ന് കരകവിഞ്ഞൊഴുകി തുടങ്ങിയത്. പുതിയ പ്രളയസാധ്യത മുൻനിർത്തി നേപ്പാളിൽ അതീവജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.
രക്ഷാപ്രവർത്തനത്തിൽ ഏറെപ്പേർട്ടിരിക്കുന്ന മുഴുവൻ ദൗത്യസംഘങ്ങളും പൊതുജനങ്ങളും ഉടൻ തന്നെ സുരക്ഷിതസ്ഥാനത്തേക്ക് മാറാനും പുതിയ പ്രളയസാധ്യതയെക്കുറിച്ചുള്ള നിർദേശങ്ങൾ നൽകാനും നേപ്പാൾ പൊലീസ് അറിയിച്ചു. വെള്ളപ്പൊക്കം ബാധിച്ചസ്ഥലങ്ങളിൽ ഹെലികോപ്റ്റർ വഴിയുള്ള രക്ഷാദൗത്യം നിർത്തിവച്ചു, ആളുകൾ ഉയർന്ന പ്രദേശങ്ങളിലേക്ക് ഓടിമാറിയതായി അധികൃതർ അറിയിച്ചു.
ചെളിയും പാറയും ചേർന്നുണ്ടായ മൺതിട്ട ചൈനീസ് രക്ഷാപ്രവർത്തകരുടെ ഡ്രോണിലാണ് തെളിഞ്ഞത്. ഇത് ഒഴുകാതെ കെട്ടിക്കിടന്നതോടെ ഏതുസമയവും ഇത് തകരുമെന്ന ആശങ്കയിലായിരുന്നു രക്ഷാപ്രവർത്തകർ, അതുകൊണ്ടുതന്നെ മൺതിട്ട ഏതുസമയവും നിരീക്ഷിച്ചുവരികയായിരുന്നു.
മലയിടിച്ചിൽ, ഹിമാനിപാതം, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾ മുൻനിർത്തി നേപ്പാളിലെ താഴ്ന്ന പ്രദേശങ്ങളിലുള്ള രക്ഷാപ്രവർത്തകരോടും താമസക്കാരോടും ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. നിലവിൽ ഇതിന്റെ ആഘാതം അറിയാൻ സാധിക്കുന്നില്ല എന്നത് ആശങ്കയുയർത്തുന്നുണ്ട്. വരും മണിക്കൂറുകളിൽ മൺതിട്ടയുടെ സഞ്ചാരം കൂടുതൽ വ്യക്തമാകുമെന്നും അധികൃതർ അറിയിച്ചു.










0 comments