നേപ്പാൾ അതിർത്തിക്ക് സമീപത്തെ യുപി ജില്ലകളിൽ അതീവ ജാഗ്രത

ലക്നൗ: നേപ്പാൾ അതിർത്തിയിലുള്ള ഉത്തർപ്രദേശിലെ ജില്ലകളോട് കനത്ത ജാഗ്രതയിൽ നിലനിൽക്കാൻ മുന്നറിയിപ്പ്. മഹാരാജ്ഗഞ്ജ് ,കുശിനഗർ എന്നി ജില്ലകളിലാണ് കനത്തജാഗ്രത നിർദേശം അധികൃതർ നൽകിയിരിക്കുന്നത്. മഹാരാജ്ഗഞ്ജിൽ ഗണ്ഡക്, ദർജാനിയ, ടൈൽ ഫോൾ തുടങ്ങി നേപ്പാളിൽ നിന്ന് വെള്ളം സ്വീകരിക്കുന്ന നദികളുടെയും ജലപാതകളുടെയും ജലനിരപ്പും ഒഴുക്കും നിരീക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥരെ ദുരന്തസാധ്യതയുള്ള നദീതീരങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
യുപിയിലെ നദികളെ നിരീക്ഷിക്കുകയാണെന്നും അപകടകരമായ നിലയിൽ നിലനിൽക്കുന്ന ഗ്രാമങ്ങൾക്ക് മുൻകരുതല്‍ നൽകിയിട്ടുണ്ടെന്നും ഏത് സാഹചര്യത്തേയും നേരിടാനുള്ള സംനിധാനമൊരുക്കിയിട്ടുണ്ടെന്നും യുപി സർക്കാർ പറഞ്ഞു.
ഉത്തർപ്രദേശിന്റെ വടക്കൻ അതിർത്തി സംബന്ധിച്ച വിവരങ്ങൾ നേപ്പാളുമായി യുപി പങ്കുവെച്ചു. അതേസമയം, 300 ഇന്ത്യൻ ടൂറിസ്റ്റുകളെയാണ് കാണാതായിരിക്കുന്നതെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിര്‍ ഘാനൽ അറിയിച്ചു.
യുപിയിലെ നദികളിൽ ജലം നിറയുന്നത് സംബന്ധിച്ച് നിരീക്ഷിക്കാൻ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് പ്രശാന്ത് കുമാറിനെ സർക്കാർ നിയമിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരേയും താഴ്ന്ന ഗ്രാമ പ്രദേശങ്ങളിലുള്ളവരേയും കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും ജില്ലാ അധികൃതർ വ്യക്തമാക്കി










0 comments