ട്രെയിനിൽ പീഡന ശ്രമം; അസം സ്വദേശി അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
തിരൂർ: ട്രെയിനിൽ യുവതിയെ കയറിപ്പിടിച്ച് ശുചിമുറിയിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമിച്ച അസം സ്വദേശിയെ ആർപിഎഫ് പിടികൂടി. അസം ദിബ്റൂദാം സ്വദേശി പങ്കജ് ദോളായിയെ (23)യാണ് അറസ്റ്റുചെയ്‌തത്. പ്രതിയുടെ അടിയേറ്റ് ആർപിഎഫ് എഎസ്ഐ ശശിക്ക് തലയ്ക്കും കൈക്കും പരിക്കേറ്റു.
ബുധൻ പകൽ 12ഓടെയാണ് സംഭവം. കോയമ്പത്തൂർ-മംഗലാപുരം ട്രെയിൻ ഷൊർണൂർ വിട്ടശേഷം പ്രതി യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. സഹയാത്രികർ ഇടപെട്ട് വിവരം ആർപിഎഫിനെ അറിയിച്ചു. ട്രെയിൻ തിരൂർ സ്റ്റേഷനിൽ എത്തിയപ്പോൾ ആർപിഎഫ് എഎസ്ഐ ശശി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആർപിഎഫ് ഔട്ട് പോസ്റ്റിൽ എത്തിച്ചപ്പോൾ പ്രതി ഉദ്യോഗസ്ഥനെ കൈയേറ്റംചെയ്യുകയും ലാത്തികൊണ്ട് തലയ്ക്ക് അടിക്കുകയും കൈയിൽ കടിക്കുകയുംചെയ്‌തു. പിന്നീട് തിരൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ എഎസ്ഐ ശശിയെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.









0 comments