ad
Deshabhimani

നുവാക്കോട്ട് ഒറ്റദിവസത്തില്‍ പ്രേതനഗരമായിരിക്കുന്നു; പ്രളയം ബാക്കിവെച്ചത്

nuwakot
വെബ് ഡെസ്ക്

Published on Aug 27, 2026, 06:18 PM | 1 min read

തിരക്കുള്ള പ്രദേശമായിരുന്നു നുവാക്കോട്ട്. നേപ്പാളിലുണ്ടായ അതിഭയാനകമായ പ്രളയം ഇപ്പോൾ അവിടം തുടച്ചുനീക്കിയിരിക്കുന്നു. ബാങ്കും എടിഎമ്മും ഒക്കെയടങ്ങിയ ആ പ്ര​​ദേശം പഴയ രൂപത്തിന്റെ കാര്യമായ ഒരു തെളിവുകളൊന്നുമില്ലാതെ അപ്രത്യക്ഷമായി,. ജലം എല്ലാത്തിനേയും വിഴുങ്ങിയ സംഹാര താണ്ഡവമായിരുന്നു നേപ്പാളിൽ ലോകം കണ്ടത്. പ്രദേശത്ത് ബാക്കിയായവരുടെ മുഖം തണുപ്പും മഴയുമേറ്റ് ചോരവറ്റി വിളറി. അവർക്ക് സഹിക്കാനാവുന്നതിനുമപ്പുറമായിരിക്കുന്നു കാര്യങ്ങള്‍. കൂടപ്പിറപ്പുകളെ നഷ്ടപ്പെട്ട മനുഷ്യരൂടെ കണ്ണീര് മാത്രമാണ് നുവാക്കോട്ടിൽ‌ എവിടേയും . ആ നഗരം ശ്മശാന മൂകമായിരിക്കുന്നു.



മിന്നൽ പ്രളയമുണ്ടായ സ്ഥലത്ത് നിന്നും 60 കിലോമീറ്റർ‌ അകലെയാണ് നുവാക്കോട്ട്.എന്നാൽ‌ പ്രളയത്തിന് ആ പ്രദേശത്തെ നശിപ്പിച്ചില്ലാതാക്കാൻ‌ മിന്നൽ‌ നേരം തന്നെ ധാരാളമായിരുന്നു. വലിയ കടകൾ പോലും മണ്ണായി മാറിയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് നേപ്പാളിൽ നിന്നുമുണ്ടായിരിക്കുന്നത്. വലിയൊരു കവലയായിരുന്ന പ്രദേശമാണ് വിശ്വസിക്കാൻ പോലും കഴിയാത്ത വിധത്തിൽ മണ്ണടിഞ്ഞത്.


അ​ഗ്രിക്കൾച്ചർ ഡെവലപ്മെന്റ് ബാങ്ക് എന്നെഴുതിയ ബോർഡും ചെറിയ കെട്ടിടവും ഇവിടെ അവശേഷിചിചപ. ബാങ്കിനടുത്തെ എഡിഎം കൗണ്ടറിൽ‌ വെള്ള അടിച്ചുകയറി തകർന്ന നിലയിലാണ്. ഭോട്ടെ കോസി നദിയിൽ‌ നിന്നുള്ള ശക്തമായ ഒഴുക്കാണ് 0 കിലോമീറ്റർ‌ ദൂരത്തുള്ള പോലും ദൂരത്തുള്ള സ്ഥലത്തെ ഇല്ലാതാക്കിയത്. രണ്ട് പാലങ്ങളാണ് ഒലിച്ചുപോയത്. കടൽ‌ തീരം പോലെ മണ്ണടിഞ്ഞ് കിടക്കുന്ന സ്ഥിതിയിലാണ് നിലവിൽ‌ നുവാക്കോട്ട്.


ഇതൊരു തിരക്കേറിയ തെരിവായിരുന്നു തിരിച്ചറിയുന്നതിന് വേണ്ടി മാത്രം ചില കെട്ടിടങ്ങളും അവയുടെ പേരുകളും ഇവിടെ നിലനിർ‌ത്തിയിട്ടുണ്ട് എന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. മിന്നൽ പ്രളയത്തിന്റെ പ്രഭവ കേന്ദ്രത്തിലേക്ക് പോകാനാകാത്ത അവസ്ഥയാണ് . പാലങ്ങളാകെ ദുരന്തത്തിൽ തകർന്നതാണ് യാത്രയ്ക്ക് തടസം സൃഷ്ടിച്ചത്. ആർമി ക്യാമ്പിലേക്ക് ഹെലിക്കോപ്റ്ററിൽ രക്ഷാ പ്രവർത്തനം തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home