ad
Deshabhimani

കെസിഎൽ ആവേശ ക്രിക്കറ്റ്: കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 3 റൺസിന് വീഴ്ത്തി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്

Aries kollam

ടീം ഏരീസ് കൊല്ലം| Photo: KCA

വെബ് ഡെസ്ക്

Published on Aug 27, 2026, 06:31 PM | 2 min read

തിരുവനന്തപുരം : കെസിഎല്ലിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് 3 റൺസിന്റെ ആവേശകരമായ വിജയം. കൊല്ലം ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബ്ലൂ ടൈഗേഴ്‌സിന്റെ പോരാട്ടം 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 155 റൺസിൽ അവസാനിക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊച്ചിക്ക് വിനൂപ് മനോഹരൻ (19), മുഹമ്മദ് ഷാനു (18) എന്നിവർ ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും സാലി സാംസൺ (44), ഉണ്ണികൃഷ്ണൻ മണികണ്ഠൻ (37) എന്നിവരുടെ പോരാട്ടമാണ് ജയപ്രതീക്ഷ നൽകിയത്.


അവസാന ഘട്ടത്തിൽ ആൽഫി ഫ്രാൻസിസ് ജോൺ 10 പന്തിൽ 23 റൺസെടുത്ത് പുറത്താകാതെ നിന്ന് പൊരുതിയെങ്കിലും വിജയിക്കാനായില്ല. ജോബിൻ ജോബി (0) നിരാശപ്പെടുത്തിയപ്പോൾ ജെറിൻ പിഎസ് (2 നോട്ടൗട്ട്) പുറത്താകാതെ നിന്നു. കൊല്ലത്തിന് വേണ്ടി പവൻ രാജ് 4 ഓവറിൽ 32 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി.


എജി അമൽ 2 വിക്കറ്റും വിജയ് എസ് വിശ്വനാഥ് ഒരു വിക്കറ്റും നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്ലം സെയ്‌ലേഴ്‌സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് നേടിയിരുന്നു. 77 റൺസെടുത്ത ഓപ്പണർ വത്സൽ ഗോവിന്ദിന്റെയും 46 റൺസെടുത്ത അഭിഷേക് ജെ നായരുടെയും മികച്ച ബാറ്റിങ് പ്രകടനമാണ് കൊല്ലത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.


വത്സൽ ഗോവിന്ദ് 46 പന്തിൽ 8 ഫോറും 3 സിക്സും അടക്കം 77 റൺസ് നേടി റണ്ണൗട്ടായപ്പോൾ, അഭിഷേക് ജെ നായർ 31 പന്തിൽ 5 ഫോറും ഒരു സിക്സുമടക്കം 46 റൺസെടുത്തു. എന്നാൽ മധ്യനിരയുടെ തകർച്ച കൊല്ലത്തിന് തിരിച്ചടിയായി. അജ്നാസ് എം (2), ആനന്ദ് കൃഷ്ണൻ (2), അർജുൻ വേണുഗോപാൽ (1), പ്രീതിഷ് പവൻ (5), അഖിൽ കെ.ജി (8), അമൽ എ.ജി (3), വിജയ് എസ് വിശ്വനാഥ് (1) എന്നിവർ വേഗത്തിൽ പുറത്തായി. കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി ബൗളിങ്ങിൽ ജെറിൻ പിഎസ്, കാർത്തിക് ബി നായർ, ബേസിൽ തമ്പി, എൻ മുഹമ്മദ് ആഷിക് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home