കൗമാരബന്ധങ്ങളിലെ ശിക്ഷയില്‍ ഇളവ്; ബലാത്സംഗ നിയമത്തില്‍ റോമിയോ ജൂലിയറ്റ് വ്യവസ്ഥയുമായി നേപ്പാള്‍

ബലേന്ദ്ര ഷാ | image : moneycontrol
കാഠ്മണ്ഡു: പരസ്പര സമ്മതത്തോടെയുള്ള കൗമാരപ്രായക്കാരുടെ ബന്ധങ്ങളിലെ കേസുകളിൽ ശിക്ഷയിൽ ഇളവ് കൊണ്ടുവരാനൊരുങ്ങി നേപ്പാൾ. ക്രിമിനൽ നിയമങ്ങൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി റോമിയോ ജൂലിയറ്റ് വ്യവസ്ഥ കൊണ്ടുവരാൻ നേപ്പാൾ സർക്കാർ ആലോചിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തെ ബലാത്സംഗ നിയമത്തിൽ (statutory rape law) ഒരു 'റോമിയോ ആൻഡ് ജൂലിയറ്റ്' വ്യവസ്ഥ ഉൾപ്പെടുത്തിക്കൊണ്ട് ബലേന്ദ്ര ഷാ സർക്കാർ ഭേദഗതി വരുത്തിയേക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വ്യവസ്ഥ പ്രകാരം, ഏകദേശം ഒരേ പ്രായത്തിലുള്ള കൗമാരക്കാർ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ ബലാത്സംഗ കുറ്റത്തിൽ നിന്ന് ഒഴിവാക്കും. ഈ പരിഷ്‌കാരം പുതിയൊരു നിയമമായി കൊണ്ടുവരുന്നതിന് പകരം നേപ്പാളിന്റെ നാഷണൽ ക്രിമിനൽ കോഡിൽ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. അതായത്, മൂന്ന് വയസിൽ താഴെ പ്രായവ്യത്യാസമുള്ളവരുടെ ബന്ധങ്ങളെ ലൈംഗിക പീഡനമായി കണക്കാക്കാതിരിക്കാൻ ഈ പുതിയ നിയമം സഹായിക്കും.
ലൈംഗിക ചൂഷണവും സമ്മതത്തോടെയുള്ള ബന്ധങ്ങളും തമ്മിൽ വേർതിരിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. എന്നാൽ, ഇത് കുട്ടികളുടെ സുരക്ഷയെ ബാധിക്കുമെന്ന് ചിലർ ചൂണ്ടിക്കാട്ടി. നിലവിൽ കൗമാരക്കാർ തമ്മിലുള്ള എല്ലാ ബന്ധങ്ങളും കുറ്റകരമാണ്.










0 comments