ad
Deshabhimani

ജമ്മു കശ്മീരിനെ പൂർണമായും പാകിസ്ഥാന്റെ ഭാ​ഗമാക്കി നേപ്പാൾ എയർലൈൻസ്; വിമര്‍ശനത്തിന് പിന്നാലെ ക്ഷമാപണം

nepalairlines

നേപ്പാൾ എയർലൈൻസ് പോസ്റ്റ് ചെയ്തത് | image credit: X @NepalAirlinesRA and india today

വെബ് ഡെസ്ക്

Published on Apr 30, 2026, 03:26 PM | 1 min read

കാഠ്മണ്ഡു: ജമ്മു കശ്മീരിനെ പൂർണമായും പാകിസ്ഥാന്റെ ഭാ​ഗമായി ചിത്രീകരിച്ചുകൊണ്ട് നേപ്പാൾ എയർലൈൻസ് അടുത്തിടെ പുറത്തിറക്കിയ നെറ്റ്‌വർക്ക് മാപ്പിൽ വ്യാപക പ്രതിഷേധം. നേപ്പാൾ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻസിനെതിരെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെ വിമാനക്കമ്പനി ക്ഷമാപണം നടത്തി.


ബുധനാഴ്ച എയർലൈൻസ് പുറത്തിറക്കിയ മാപ്പിൽ ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങൾ മുഴുവൻ പാകിസ്ഥാന്റെ ഭാ​ഗമായി ചിത്രീകരിച്ചിരുന്നു. ഈ ചിത്രം സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ഉപയോക്താക്കളിൽ നിന്ന് വിമർശനം ഏറ്റുവാങ്ങുകയും ചെയ്തു. തുടർന്ന് #boycotnepalairlines എന്ന ഹാഷ്ടാ​ഗ് ട്രെൻഡിങ്ങിൽ വരുകയും ചെയ്തു.



നിരവധി പേർ നേപ്പാളിനോട് നയതന്ത്രപരമായ പ്രതിഷേധം രേഖപ്പെടുത്താൻ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തോടും വ്യോമയാന മന്ത്രാലയത്തോടും അഭ്യർത്ഥിച്ചു. വർഷങ്ങളായി നേപ്പാളിന്റെ സമ്പദ്‌വ്യവസ്ഥയെ സഹായിച്ചും ലക്ഷക്കണക്കിന് നേപ്പാളികൾക്ക് ജോലി നൽകിയും ഇന്ത്യ നേപ്പാളിന് നൽകിയ പിന്തുണയെക്കുറിച്ചും ചിലർ ഓർമിപ്പിച്ചു.


സംഭവം വൈറലായതോടെ നേപ്പാൾ എയർലൈൻസ് പോസ്റ്റ് നീക്കം ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തു. ഇത് നേപ്പാളിന്റെയോ എയർലൈൻസിന്റെയോ ഔദ്യോഗിക നിലപാടല്ലെന്ന് അവർ വ്യക്തമാക്കി. നെറ്റ്‌വർക്ക് മാപ്പിലെ തെറ്റിന് തങ്ങൾ മാപ്പ് ചോദിക്കുന്നുവെന്നും രാജ്യാന്തര അതിർത്തികളെ സംബന്ധിച്ചുള്ള ഭൂപടപരമായ തെറ്റുകൾ മാപ്പിൽ ഉണ്ടായിരുന്നുവെന്ന് സമ്മതിക്കുന്നുവെന്നും എയർലൈൻസ് അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home