ad
Deshabhimani

എൻ സി പി ലയന സാധ്യത തള്ളി ശരദ് പവാര്‍

s a
വെബ് ഡെസ്ക്

Published on Jan 31, 2026, 12:43 PM | 2 min read

മുംബൈ:എൻസിപിയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള പുനരേകീകരണത്തെ കുറിച്ചുളള ചര്‍ച്ചകൾ തള്ളി ശരദ് പവാര്‍. അജിത് പവാറിന്റെ അപ്രതീക്ഷിത മരണത്തിന് പിന്നാലെആദ്യമായാണ് പ്രതികരണം.ഏറെനാളായി രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായിരുന്ന ലയന വാർത്തകൾക്ക് ഇനി പ്രസക്തിയില്ലെന്നായിരുന്നു വാക്കുകൾ.


"ലയന പ്രക്രിയ ഇനി തുടരുമെന്ന് തോന്നുന്നില്ല,"എന്ന്ശരദ് പവാർ പറഞ്ഞതായി പ്രാദേശിമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അജിത് പവാറിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെപാർട്ടിയിൽ ഉയര്‍ന്നു വന്നരാഷ്ട്രീയ ശൂന്യതയും സാഹചര്യങ്ങളുമാണ് നിലപാട് മാറ്റത്തിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തൽ. സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് അത് അവരുടെ പാര്‍ട്ടി കാര്യമാണ് എനിക്കറിയില്ല എന്നാണ് പ്രതികരിച്ചത്.


അജിത് പവാറിന്റെ മരണത്തിന് തൊട്ടുമുൻപ് വരെ ഇരു വിഭാഗങ്ങളും തമ്മിൽ ലയന ചർച്ചകൾ സജീവമായിരുന്നുവെന്ന് മുതിർന്ന നേതാക്കൾ വെളിപ്പെടുത്തിയിരുന്നു. ഫെബ്രുവരി എട്ടിന് ലയന പ്രഖ്യാപനം ഉണ്ടായേക്കാം എന്നുവരെ വാ‍ര്‍ത്തകൾ പുറത്തെത്തി.എന്നാൽ അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ സമവാക്യങ്ങളെ പാടെ മാറ്റിമറിച്ചു.


അജിത് പവാറിന്റെ വിഭാഗം നിലവിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിന്റെ ഭാഗമാണ്.ലയനം നടന്നാൽ ശരദ് പവാറിന്റെ വിഭാഗവും ഭരണപക്ഷത്തേക്ക് നീങ്ങുമോഎന്ന ചര്‍ച്ച ഉയര്‍ന്നു. 'ഇന്ത്യ'സഖ്യത്തിലും ഇത് ചോദ്യങ്ങൾ ഉയര്‍ത്തി.


ഇതിനിടെ അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാംഗവുമായ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കയാണ്. ഈ പദവി വഹിക്കുന്ന ആദ്യ വനിതയായി അവര്‍ മാറുമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാക്കൾ പ്രഖ്യാപിച്ചു. ഈ ആഴ്ച ആദ്യം വിമാനാപകടത്തിൽ മരിച്ച ഭർത്താവ് അജിത് പവാറിന്റെ പിൻഗാമിയായാണ് അവർ സംസ്ഥാന ഭരണത്തിലേക്ക് എത്തുന്നത്.


നിലവിൽ, എൻ‌സി‌പി മഹായുതി സർക്കാരിന്റെ ഭാഗമാണ്. എൻ‌സി‌പി (എസ്‌പി) പ്രതിപക്ഷ മഹാ വികാസ് അഘാഡിയിലെ (എം‌വി‌എ) ഒരു കക്ഷിയുമാണ്. പാർട്ടി നാമത്തിനും പോൾ ചിഹ്നത്തിനും വേണ്ടിയുള്ള നിയമ പോരാട്ടത്തിൽ അജിത് പവാറിന്റെ പക്ഷമാണ് വിജയം നേടിയത്. യഥാർത്ഥ 'എൻ‌സി‌പി' നാമവും അനലോഗ് അലാറം ക്ലോക്ക് ചിഹ്നവും അവര്‍ നേടി. ശരത് പവാര്‍ നേരത്തെയുള്ളത്ര സജീവവുമായിരുന്നില്ല.


ലയന ചര്‍ച്ചകൾക്കിടെ വന്ന ദുരന്തം


തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പുണെയിലും പിംപ്രി-ചിഞ്ച്‌വാഡിലും ഇരു പാർട്ടികളും ഒരുമിച്ച് മത്സരിച്ചിരുന്നു. ഇതോടെ ലയനത്തെക്കുറിച്ചുള്ള ചർച്ചകൾ ശക്തി പ്രാപിച്ചു. ശരദ് പവാർ, സുപ്രിയ സുലെ, അജിത് പവാർ, ജയന്ത് പാട്ടീൽ എന്നിവർ ഉൾപ്പെട്ട ഉന്നതതല ചർച്ചകൾ നടന്നതായി വിവരങ്ങൾ പുറത്തു വന്നു. ശശികാന്ത് ഷിൻഡെ, രാജേഷ് ടോപ്പെ, അമോൽ കോൽഹെ തുടങ്ങിയ നേതാക്കളാണ് ദ്വിതീയതല ചർച്ചകൾ നടത്തിയത്. ഇതോടെ ഫെബ്രുവരി എട്ടിന് ആദ്യഘട്ട ലയന പ്രഖ്യാപനം ഉണ്ടാവും എന്നും വാ‍ര്‍ത്തകൾ പുറത്തു വിട്ടു.


ഐക്യ എൻസിപിക്ക് ഒമ്പത് ലോക്സഭാ എംപിമാരുടെയും 51 എംഎൽഎമാരുടെയും പിൻബലം ഉണ്ടാവും. ഇത് ഭരണകക്ഷിയായ മഹായുതി സഖ്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കില്ല എങ്കിലും സമവാക്യങ്ങളെ സ്വാധീനിക്കാം എന്ന് വിലയിരുത്തലുകൾ ഉണ്ടായി.


ബുധനാഴ്ച രാവിലെ പൂനെ ജില്ലയിലെ ബാരാമതി എയർസ്ട്രിപ്പിന് സമീപം ചാർട്ടേഡ് വിമാനം തകർന്ന് വീണ് മറ്റ് നാല് പേർക്കൊപ്പം അജിത് പവാർ (66) കൊല്ലപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home