ad
Deshabhimani

print edition യൂറോപ്പിൽ പ്രകൃതിവാതക 
വില കുതിച്ചുയർന്നു

natural gas price hike
വെബ് ഡെസ്ക്

Published on Mar 03, 2026, 12:16 AM | 1 min read


ലണ്ടൻ

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോളതലത്തിൽ ഇന്ധനപ്രതിസന്ധി സൃഷ്‌ടിക്കുമെന്ന ആശങ്കയ്‌ക്ക്‌ ആക്കം കൂട്ടി യൂറോപ്പിൽ പ്രകൃതിവാതക വില കുതിച്ചുയർന്നു. തിങ്കളാഴ്‌ച അമ്പത്‌ ശതമാനത്തിന്റെ വർധനവാണുണ്ടായത്‌. പ്രകൃതിവാതകവില സൂചികയായ ഡച്ച്‌ ടിടിഎഫ്‌ നാച്ചുറൽ ഗ്യാസ്‌ 45.7 ശതമാനം വർധിച്ച്‌ 4989.23രൂപയിലെത്തി.ഖത്തറിലെ റിഫൈനറികൾക്ക്‌ നേരെ ആക്രമണം ഉണ്ടായതിനെ തുടർന്ന്‌ എൽഎൻജിയുടെ ഉൽപാദനം നിർത്തിവച്ചതാണ്‌ വിലവർധനവിന്‌ കാരണം.


ആഗോളതലത്തിൽ ഉപയോഗിക്കുന്ന പ്രകൃതിവാതകത്തിന്റെ 20 ശതമാനവും ഉൽപ്പാദിപ്പിക്കുന്നത്‌ ഖത്തറാണ്‌. ഉൽപ്പാദനം നിർത്തിയത്‌ വരുംദിവസങ്ങളിലും ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ്‌ റിപ്പോർട്ടുകൾ. ആഗോളതലത്തിൽ എണ്ണവിലയിലും വർധനവുണ്ടായി.


തിങ്കളാഴ്‌ച ബ്രെന്റ് ക്രൂഡ് ബാരലിന്‌ പത്ത്‌ ശതമാനം വർധിച്ച്‌ 7,510.43 രൂപയായി. ഹോർമുസ്‌ കടലിടുക്ക്‌ വഴിയുള്ള എണ്ണനീക്കത്തിലും പ്രതിസന്ധിയുണ്ടായതോടെ എണ്ണവിലയും ലഭ്യതയും ഗുരുതരമായ നിലയിലേക്ക്‌ നീങ്ങുന്നതായാണ്‌ റിപ്പോർട്ടുകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home