റഷ്യക്ക് നാറ്റോ ഭീഷണി

ബ്രസൽസ്
അംഗരാജ്യങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചാൽ പ്രതിരോധിക്കാൻ എല്ലാ മാർഗവും സ്വീകരിക്കുമെന്ന് റഷ്യക്ക് മുന്നറിയിപ്പ് നൽകി നാറ്റോ.
കഴിഞ്ഞയാഴ്‌ച റഷ്യൻ യുദ്ധവിമാനങ്ങൾ പോളണ്ട്, എസ്റ്റോണിയ എന്നീ രാജ്യങ്ങളുടെ വ്യോമപരിധി ലംഘിച്ചതായി ആരോപണമുണ്ടായിരുന്നു. പത്തിന് പോളണ്ടാണ് റഷ്യ വ്യോമപരിധി ലംഘിച്ചതായി ആദ്യം റിപ്പോർട്ട് ചെയ്‌തത്. പിന്നീട് റഷ്യയുടെ മൂന്ന് യുദ്ധവിമാനങ്ങൾ അനുമതിയില്ലാതെ 12 മിനിട്ട് തങ്ങളുടെ വ്യോമമേഖലയിൽ പറന്നതായി എസ്റ്റോണിയയും അവകാശപ്പെട്ടു. റഷ്യ ഇത് നിഷേധിച്ചിരുന്നു. എസ്റ്റോണിയയുടെ ആവശ്യപ്രകാരമാണ് നാറ്റോ യോഗം ചേര്‍ന്നത്.










0 comments