മ്യാൻമറിൽ സ്കൂളിനുനേരെ വ്യോമാക്രമണം; 22 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

myanmar airstrike
വെബ് ഡെസ്ക്

Published on May 12, 2025, 11:16 PM | 1 min read

നെയ്പിഡോ : സെൻട്രൽ മ്യാൻമറിൽ സ്കൂളിനു നേരെയുണ്ടായ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 20 വിദ്യാർഥികളും രണ്ട് അധ്യാപകരുമാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. സാ​ഗെയ്ങ് റീജിയണിലെ തബായിൻ ടൗൺഷിപ്പിലെ ഒഹേ ടെയ്ൻ ട്വിൻ വില്ലേജിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. വ്യോമാക്രമണത്തിൽ പന്ത്രണ്ടോളം വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുമുണ്ട്. സംഭവത്തിൽ അധികൃതർ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. ഒരു ഫൈറ്റർ ജെറ്റ് സ്കൂളിനു നേർക്ക് ബോംബിടുകയായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.




military airstrike , Myanmar, kills










deshabhimani section

Related News

View More
0 comments
Sort by

Home