ad
Deshabhimani

യുകെയിൽ ട്രെയിനിൽ കത്തിക്കുത്ത്; നിരവധി പേർക്ക് പരിക്കേറ്റു

uk train attack
വെബ് ഡെസ്ക്

Published on Nov 02, 2025, 07:04 AM | 1 min read

ലണ്ടൻ : യുകെയിലെ കേംബ്രിഡ്ജ്ഷെയറിൽ ട്രെയിനിനുള്ളിൽ ആക്രമണം. നിരവധി പേർക്ക് കുത്തേറ്റു. ആക്രമണമുണ്ടായതോടെ പൊലീസ് ട്രെയിൻ തടഞ്ഞുനിർത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഹണ്ടിംഗ്ഡണിൽ ട്രെയിൻ നിർത്തിയിട്ടേ ശേഷം പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പൊലീസുമായി (ബിടിപി) തങ്ങളുടെ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ടെന്ന് കേംബ്രിഡ്ജ്ഷയർ കോൺസ്റ്റാബുലറി പറഞ്ഞു.


ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ സോഷ്യൽ മീഡിയയിൽ സംഭവത്തെ അപലപിച്ചു. "ക്രൂരമായ കൂട്ട ആക്രമണമാണ് നടന്നതെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിൽപ്പ് പറഞ്ഞു. സംഭവസ്ഥലത്ത് സായുധ സേനയെയും മെഡിക്കൽ സൗകര്യങ്ങളും വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തിനു പിന്നിലെ കാരണമോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. ആക്രമണത്തിനു പിന്നാലെ നോർത്ത് ഈസ്റ്റേൺ റെയിൽവേ ​ഗതാ​ഗതം തടസപ്പെട്ടു.


ഒമ്പതോളം പേരുടെ പരിക്ക് ​ഗുരുതരമാണെന്നാണ് വിവരം. തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥർ അന്വേഷണത്തിൽ സഹകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഡോൺകാസ്റ്ററിൽ നിന്ന് ലണ്ടൻ കിംഗ്സ് ക്രോസിലേക്കുള്ള 18:25 സർവീസ് ട്രെയിനിലാണ് ആക്രമണമുണ്ടായത്. ട്രെയിനിലുണ്ടായിരുന്ന നിരവധി യാത്രക്കാരെ ലണ്ടനിലേക്ക് ബസുകളിൽ കയറ്റിവിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home