ad
Deshabhimani

ദോഹയിൽ 20 ഇടങ്ങളിൽ തുടരെ സ്ഫോടനം: ഇറാഖിലെ ഇർബിൽ വിമാനത്താവളത്തിന് സമീപം ഡ്രോൺ തകർന്നു വീണു

Erbil Airport in Iraq.jpg
വെബ് ഡെസ്ക്

Published on Mar 01, 2026, 09:44 AM | 1 min read

ഖത്തർ: പശ്ചിമേഷ്യയിൽ യുഎസ്- ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ യുഎഇ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളെ ആക്രമണം ശക്തമായി ബാധിച്ചു. ദോഹയിലും ബഹ്റൈനിലുമാണ് വീണ്ടും ആക്രമണം റിപ്പോർട്ട് ചെയ്യുന്നത്. ദോഹയിൽ 20 ഇടങ്ങളിൽ തുടരെ സ്ഫോടനങ്ങൾ ഉണ്ടായതായി ആളുകൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.



അതേസമയം വടക്കൻ ഇറാഖിലെ ഇർബിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഒരു ഡ്രോൺ തകർന്നു വീണതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡ്രോൺ പതിച്ച സ്ഥലത്തുനിന്ന് വലിയ തോതിൽ പുക ഉയരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയയും ഇറാന്റെ മുതിർന്ന ഏഴ് ഉദ്യോഗസ്ഥരും മരിച്ചതിന് പിന്നാലെ ശക്തമായ മുന്നറിയിപ്പുമായി ഇറാൻ. ഇസ്രയേലിനും അമേരിക്കയുടെ താവളങ്ങൾക്കും എതിരെ അതിരൂക്ഷമായ ആക്രമണം നടത്തുമെന്ന് ഇറാൻ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home