ad
Deshabhimani

ട്രക്ക് ഡ്രൈവിങ്ങ് മേഖലയിലും കൈകടത്തല്‍; കുടിയേറ്റക്കാരായ ഡ്രൈവര്‍മാരെ ഒഴിവാക്കുമെന്ന് ട്രംപ്

Trump
വെബ് ഡെസ്ക്

Published on Jul 17, 2026, 11:02 PM | 1 min read

വാഷിങ്ടൺ : അമേരിക്കയിലെ ട്രക്ക് ഡ്രൈവിങ്ങ് മേഖലയില്‍ കുടിയേറ്റക്കാരെ ഒഴിവാക്കാൻ നടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കുടിയേറ്റക്കാരെ മാറ്റി പകരം വിമുക്തഭടന്മാരെ നിയമിക്കണമെന്ന വിവാദ നിർദ്ദേശമാണ് ട്രംപ് മുന്നോട്ടുവെച്ചത്.


പെൻസിൽവാനിയയിൽ നടന്ന സൈനിക നിക്ഷേപ സം​ഗമത്തിലാണ് കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാരെ രാജ്യത്ത് നിന്ന് ഒഴിവാക്കണമെന്ന് ട്രംപ് പറഞ്ഞത്. കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാരിൽ പലരും മയക്കുമരുന്നിന് അടിമകളാണെന്നും അവർ പലപ്പോഴും അപകടങ്ങൾ വരുത്തിവെക്കുന്നുവെന്നുമാണ് തീരുമാനത്തിന്റെ കാരണമായി ട്രംപ് ഉന്നയിച്ച വാദം. അനധികൃതമായി രാജ്യത്തെത്തിയ കുടിയേറ്റക്കാർക്ക് കൃത്യമായ ലൈസൻസോ രേഖകളോ ഇല്ലെന്നും ഇവർ റോഡുകളിലെ അടയാളങ്ങൾ വായിക്കാൻ പോലും അറിയാത്തവരാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇത്തരം ഡ്രൈവർമാരെ നീക്കം ചെയ്ത് പകരം അമേരിക്കൻ വിമുക്തഭടന്മാരെ ട്രക്ക് ഓടിക്കാൻ പഠിപ്പിച്ച് ആ സ്ഥാനങ്ങളിൽ നിയമിക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home