നഗരസഭ ഓഫീസിലേക്ക് സിപിഐ എം പ്രകടനം
തൊടുപുഴയില്‍ പ്രതിഷേധം ജ്വലിച്ചു

തൊടുപുഴ നഗരസഭ ഓഫീസിന് മുന്നില്‍ ധര്‍ണ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനംചെയ്യുന്നു
തൊടുപുഴ
തൊടുപുഴ നഗരസഭയിലെ ഭരണസ്തംഭനത്തിനത്തിനെതിരെ സിപിഐ എം നടത്തിയ പ്രകടനത്തിലും ധര്‍ണയിലും പ്രതിഷേധം ജ്വലിച്ചു. അധികാരത്തിലേറി ഏഴ് മാസങ്ങള്‍ പിന്നിട്ടിട്ടും വികസന പദ്ധതികളൊന്നും യാഥാർഥ്യമാക്കാത്ത ഭരണസമിതിക്കെതിരെ തൊടുപുഴക്കാര്‍ ഒന്നിച്ച് അണിനിരന്നു. പെയ്‍തിറങ്ങിയ മഴയ്‍ക്കും തണുപ്പിക്കാനാകാത്ത പ്രതിഷേധച്ചൂടായിരുന്നു നഗരമാകെ. വെള്ളി പകൽ 10.30ഓടെ സിപിഐ എം തൊടുപുഴ വെസ്റ്റ് ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് പ്രകടനം തുടങ്ങി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. ഗാന്ധി സ്‍ക്വയറിലൂടെ നഗരസഭ ഓഫീസിന് മുന്നില്‍ സമാപിച്ചു. ധര്‍ണ ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനംചെയ്‍തു. തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി ലിനു ജോസ് അധ്യക്ഷനായി. നഗരസഭയില്‍ സെക്രട്ടറിയടക്കം പ്രധാനപ്പെട്ട പല തസ്‍തികകളിലും ജീവനക്കാരില്ല. വെള്ളക്കെട്ട്, മാലിന്യസംസ്‍കരണം, തെരുവ് വിളക്ക്, ശൗചാലയ സമുച്ചയം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രൂക്ഷം. ഇതിനെല്ലാം പുറമെയാണ് ഭരണസമിതിക്കുള്ളിലെ ചേരിപ്പോരും തമ്മിലടിയും. ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളും സുരക്ഷയുമാണ് ഇതിലൂടെ നഷ്ടമാകുന്നത്. സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗം മുഹമ്മദ് ഫൈസല്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ വി വി മത്തായി, ടി ആര്‍ സോമൻ എന്നിവര്‍ സംസാരിച്ചു.











0 comments