നാസികൾക്കെതിരായ സോവിയറ്റ് യൂണിയന്റെ വിജയത്തിന്റെ 80 വാർഷികം ആഘോഷിച്ച് വിക്ടറി പരേഡ്

നാസി ജർമ്മനിക്കെതിരായ സോവിയറ്റ് യൂണിയന്റെ 1945-ലെ വിജയത്തിന്റെ 80-ാം വാർഷികം പരമ്പരാഗത വിജയ പരേഡോടെ കൊണ്ടാടി റഷ്യ. മെയ് 9-ന് യൂറോപ്പിന്റെ വിമോചനത്തിന് റെഡ് ആർമി നൽകിയ സംഭാവനകളെ അനുസ്മരിക്കാൻ ആയിരക്കണക്കിന് സൈനികരും അതിഥികളും മോസ്കോയിൽ ഒത്തുകൂടി.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, ബുർക്കിനബെ പ്രസിഡന്റ് ഇബ്രാഹിം ട്രോറെ, പുരോഗമന ലാറ്റിൻ അമേരിക്കൻ നേതാക്കൾ എന്നിവർ പങ്കെടുത്തു. കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ 27 രാജ്യങ്ങളുടെ പ്രതിനിധികളും പരേഡിനെത്തി.
ഷി ഉൾപ്പെടെ നേതാക്കൾ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ച നടത്തി ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പൈതൃകത്തെ ഇന്നത്തെ സാഹചര്യവുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചതായി റിപ്പോർട് ചെയ്യപ്പെട്ടു. നാറ്റോയുടെ കിഴക്കോട്ടുള്ള വികാസത്തെയും ആഗോള ആധിപത്യം നിലനിർത്താനുള്ള പാശ്ചാത്യ ശ്രമങ്ങളെയും വിമർശിച്ചു.
“നാസിസത്തിനെതിരെ ധീരമായി പോരാടിയ റെസിസ്റ്റൻസിലെ അംഗങ്ങൾക്കും അമേരിക്ക, ഗ്രേറ്റ് ബ്രിട്ടൻ, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള സഖ്യസേനയുടെ സൈനികർക്കും ഞങ്ങൾ നന്ദി പറയുന്നു. ജാപ്പനീസ് സൈനികതയ്‌ക്കെതിരായ പോരാട്ടത്തിൽ ചൈനീസ് സൈനികരുടെ നേട്ടത്തെ ഞങ്ങൾ ഓർമ്മിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു,” പരേഡിന്റെ ഉദ്ഘാടന വേളയിൽ വ്ളാഡിമിർ പുടിൻ പറഞ്ഞു.
ഡൊണൾഡ് ട്ംപിന്റെ ആഗോള മേധാവിത്വത്തിനായുള്ള പുതുക്കിയ പാശ്ചാത്യ മുന്നേറ്റം എന്ന പ്രയോഗത്തെ വ്ലാഡിമിർ പുടിൻ നിശിതമായി വിമർശിച്ചു: “പാശ്ചാത്യ ആഗോളവാദികളായ വരേണ്യവർഗം അവരുടെ അസാധാരണത്വത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കുന്നു. രാഷ്ട്രങ്ങളെ പരസ്പരം എതിർക്കുകയും സമൂഹങ്ങളെ വിഭജിക്കുകയും ചെയ്യുന്നു. രക്തരൂക്ഷിതമായ സംഘർഷങ്ങളും അട്ടിമറികളും ഉണ്ടാക്കുന്നു. വിദ്വേഷം വിതയ്ക്കുന്നു… അവരുടെ ഇഷ്ടങ്ങളും അവകാശങ്ങളും നിയമങ്ങളും ജനങ്ങളുടെ മേൽ ആജ്ഞാപിക്കുകയും അടിച്ചേൽപ്പിക്കുകയും ചെയ്യുന്നത് തുടരാനാണ് ഇതെല്ലാം ചെയ്യുന്നത്, വാസ്തവത്തിൽ ഇത് കൊള്ളയടിക്കലിന്റെയും അക്രമത്തിന്റെയും അടിച്ചമർത്തലിന്റെയും ഒരു സംവിധാനമാണ്.” പുടിൻ പറഞ്ഞു.
വിമോചന വാർഷികം ആഘോഷിക്കാൻ സൈന്യം റെഡ് സ്ക്വയറിൽ മാർച്ച് ചെയ്തപ്പോൾ, യൂറോപ്യൻ നേതാക്കൾ മറ്റെവിടെയെങ്കിലും ശ്രദ്ധ തിരിച്ച് നിൽക്കയാണ്. ഗാസയിൽ ഇസ്രായേലിന്റെ ലൈവ്-സ്ട്രീം ചെയ്ത വംശഹത്യയെ യൂറോപ്യൻ യൂണിയൻ അവഗണിക്കുന്നത് തുടരുന്നു. വർണ്ണവിവേചന ഭരണകൂടവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാനുള്ള ആഹ്വാനങ്ങൾ തള്ളിക്കളഞ്ഞു. അവർ അവഗണന തുടരുകയാണ് എന്നും പുടിൻ പറഞ്ഞു.









0 comments