മോസ്കോ ഡ്രോണ്‍ ആക്രമണം; കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ തൊഴിലാളിയും

image: Reuters
മോസ്കോ : മോസ്കോയെ ലക്ഷ്യമാക്കി യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഒരു ഇന്ത്യൻ തൊഴിലാളിയും. ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിക്കുകയും ആശുപത്രിയിൽ കഴിയുന്ന പരിക്കേറ്റ തൊഴിലാളികളെ കാണുകയും ചെയ്തതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് എംബസി എക്സിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ജീവഹാനിയുണ്ടായതിൽ എംബസി അനുശോചനം രേഖപ്പെടുത്തുന്നു, തൊഴിലാളികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനായി കമ്പനി മാനേജ്‌മെന്റുമായും പ്രാദേശിക അധികാരികളുമായും ചേർന്ന് പ്രവർത്തിച്ചുവരികയാണ്, എംബസി എക്സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, മരിച്ചയാളുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.










0 comments