Deshabhimani

ന്യൂസിലൻഡിനെതിരായ സൗഹൃദമത്സരം: ഇന്ത്യൻ ടീമിൽ അഞ്ച് മലയാളികൾ

Indian Football Team Malayalai Players
വെബ് ഡെസ്ക്

Published on Nov 10, 2026, 04:09 PM | 1 min read

ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ സൗഹൃദ ഫുട്ബോളിനുള്ള ഇന്ത്യൻ ടീമിൽ അഞ്ച് മലയാളിതാരങ്ങൾ ഇടംപിടിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് സനാനാണ് ഒടുവിൽ ടീമിലെത്തിയത്. പരിക്കേറ്റ എഡ്മണ്ട് ലാൽ റിൻഡികയുടെ പകരക്കാരനായാണ് സനാന്റെ വരവ്.


പ്രതിരോധ താരം ബിയോജ് വർഗീസ്, മധ്യനിര താരങ്ങളായ ആഷിഖ് കുരുണിയൻ, എം എസ് ജിതിൻ, മുന്നേറ്റതാരം മുഹമ്മദ് സുഹൈൽ എന്നിവരാണ് ടീമിലുള്ള മറ്റ് മലയാളി താരങ്ങൾ.


ന്യൂസിലൻഡിൽ രണ്ട് സൗഹൃദ മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. നവംബർ 12ന് ഓക്ക്‌ലാൻഡിലാണ് ആദ്യ മത്സരം. നവംബർ 15ന് ക്രൈസ്ര്റ്റ്ചർച്ചിൽ രണ്ടാം മത്സരവും നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home