ad
Deshabhimani

print edition മോസ്‌കോയിൽ 
സ്‌ഫോടനം;
3 മരണം

Bomb Blast
വെബ് ഡെസ്ക്

Published on Aug 03, 2026, 01:30 AM | 1 min read

മോസ്‌കോ : റഷ്യൻ തലസ്ഥാനത്ത്‌ ഇറ്റാലിയൻ ഭക്ഷണശാലയിൽ ബോംബ്‌ സ്‌ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. 21 പേർക്ക്‌ പരിക്കേറ്റു. ശനി രാത്രി 10.30നാണ്‌ ബാൽസി റോസി റസ്‌റ്ററന്റിൽ സ്‌ഫോടനമുണ്ടായത്‌. നാടൻ ബോംബാണ്‌ ഉപയോഗിച്ചതെന്ന്‌ റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. ആക്രമണത്തിനായി എത്തിയ സ്‌ത്രീയെ സുരക്ഷാ ഉദ്യോഗസ്ഥൻ തടഞ്ഞപ്പോഴാണ്‌ സ്ഫോടനമുണ്ടായത്. ഇവർ രണ്ടുപേരും ഭക്ഷണശാലയിലെത്തിയ മറ്റൊരാളുമാണ്‌ കൊല്ലപ്പെട്ടത്‌. റഷ്യ– ഉക്രയ്‌ൻ യുദ്ധമായി സംഭവത്തിനു ബന്ധമുണ്ടോയെന്ന്‌ അന്വേഷിക്കുകയാണ്‌. ക്രൂരമായ ഭീകരാക്രമമാണിതെന്ന്‌ മേയർ സെർജി സോബ്യാനിൻ പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home