print edition താലിബാന്റെ ആഘോഷത്തിൽ മോദി സർക്കാർ

ന്യൂഡൽഹി : അഫ്‌ഗാനിസ്ഥാനിൽ ഭീകരസംഘടനയായ താലിബാൻ ഭരണം പിടിച്ചെടുത്തതിന്റെ അഞ്ചാം വാർഷികാഘോഷങ്ങളിൽ പങ്കാളിയായി മോദി സർക്കാർ. അഫ്‌ഗാൻ എംബസിയിലെ താലിബാൻ വിജയാഘോഷത്തിൽ വിദേശ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി ആനന്ദ് പ്രകാശും ഡയറക്ടർ സ്‌നേഹ ദുബെയും പങ്കെടുത്തു. മോദി സർക്കാർ നൽകുന്ന പിന്തുണയ്‌ക്കും സഹായങ്ങൾക്കും അഫ്‌ഗാൻ എംബസി ചുമതലക്കാരനായ മുഫ്‌തി നൂർ അഹമ്മദ് നന്ദി പറഞ്ഞു.
അഫ-്‌ഗാനിലെ താലിബാൻ ഭരണത്തെ തുടക്കത്തിൽ അംഗീകരിക്കാതിരുന്ന മോദി സർക്കാർ കഴിഞ്ഞവർഷമാണ് നിലപാട് മാറ്റിയത്. ഇന്ത്യയിലെ എംബസി ഏറ്റെടുക്കാൻ ആദ്യം താലിബാന് അനുമതി നൽകി. പിന്നീട് പൂർണ നയതന്ത്രബന്ധം പുനഃസ്ഥാപിച്ചു. കാബൂളിൽ ഇന്ത്യൻ എംബസി സജീവമാക്കുകയും ചെയ്‌തു.
താലിബാൻ ഭരണത്തിൽ പെൺകുട്ടികൾക്ക് 12 വയസ്സുവരെ മാത്രമാണ് സ്‌കൂളിൽ പോകാൻ അനുമതി. ഉന്നതവിദ്യാഭ്യാസം പൂർണമായും വിലക്കിയിരിക്കുകയാണ്. പൊതുവിടങ്ങളിലും സ്‌ത്രീകൾക്ക് വിലക്കുണ്ട്. കായിക മത്സരങ്ങളിൽ പങ്കെടുക്കാനും അനുമതിയില്ല. ഇങ്ങനെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നിലനിൽക്കെയാണ് താലിബാനുമായി മോദി സർക്കാർ സൗഹൃദം ശക്തിപ്പെടുത്തുന്നത്.










0 comments