print edition ബാഗ്‌ദാദിലെ യുഎസ് എംബസിയിൽ മിസൈൽ ആക്രമണം

ബാഗ്‌ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്‌ദാദിലെ അമേരിക്കൻ എംബസിയിലേക്ക് മിസൈൽ, ഡ്രോണ്‍ ആക്രമണം. ഇറാൻ അനുകൂല സായുധ സംഘടനകളാണ് ആക്രമണത്തിന് പിന്നില്‍. ലോകത്തിലെ ഏറ്റവും വലിയ അമേരിക്കൻ നയതന്ത്ര കേന്ദ്രങ്ങളിലൊന്നാണിത്. ഇറാനെ പിന്തുണയുള്ള കത്തീബ് ഹിസ്ബുല്ലകളുടെ കേന്ദ്രം യുഎസ് ആക്രമിച്ച് രണ്ട് പേരെ വധിച്ചതിന് പിന്നാലെയാണ് ആക്രമണം നടന്നത്. എംബസിയിൽനിന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ വിദേശ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ആളപായമുണ്ടായോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. ആക്രമണത്തിൽ എംബസിയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ഒരു ഭാഗം തകർന്നതായി ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥർ അൽ ജസീറയോട് പറഞ്ഞു.ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ 'ഗ്രീൻ സോണിനുള്ളിലെ' യുഎസ് എംബസിയിലെ ഹെലിപാഡിലാണ് മിസൈൽ പതിച്ചത്. ഇറാഖി സർക്കാർ സ്ഥാപനങ്ങളും വിദേശ എംബസികളും സ്ഥിതി ചെയ്യുന്ന മേഖലയാണിത്.










0 comments