ad
Deshabhimani

print edition റെയിൽപ്പാളത്തിൽ വീണ കുഞ്ഞിന്‌ രക്ഷകനായി പിതാവ്‌

Child Rescued Railway track

ബംഗ്ലാദേശിൽ ഓടുന്ന ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണ 
കുഞ്ഞിനെ രക്ഷിക്കുന്ന പിതാവ്

വെബ് ഡെസ്ക്

Published on May 01, 2026, 02:32 AM | 1 min read

ധാക്ക: ബംഗ്ലാദേശിലെ റെയിൽവേ സ്റ്റേഷനിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണ പിഞ്ചുകുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി പിതാവ്‌. കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ച് ട്രാക്കിൽ കമിഴ്ന്നു കിടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ബ്രഹ്മൻബാരിയയിൽനിന്നു ലോക്കൽ ട്രെയിനിൽ ഭൈരബിലേക്ക് വരുകയായിരുന്നു കുടുംബം. ട്രെയിൻ സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങിയപ്പോൾ കുഞ്ഞിനെയുമെടുത്ത് പുറത്തിറങ്ങാൻ ശ്രമിക്കവേ അബദ്ധത്തിൽ കുഞ്ഞ് ട്രാക്കിലേക്ക് വഴുതിവീണു.


നിമിഷനേരംപോലും പാഴാക്കാതെ യുവാവ്‌ താഴേക്ക് ചാടി, പ്ലാറ്റ്‌ഫോം ഭിത്തിയോട് ചേർന്ന് കുഞ്ഞിനെ മാറോട് ചേർത്തുപിടിച്ച് അനങ്ങാതെ കിടന്നു. ട്രെയിനിന്റെ എട്ട് കോച്ചുകൾ ഇരച്ചുപാഞ്ഞുപോയെങ്കിലും നിസ്സാര പരിക്കുകളോടെ ഇരുവരും രക്ഷപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home