Deshabhimani

print edition കുത്തകവൽക്കരണത്തിന്റെ അപകടം: മൈക്രോസോഫ്റ്റ്‌ തകരാറിൽ 
വലഞ്ഞ്‌ ലോകം

microsoft
വെബ് ഡെസ്ക്

Published on Nov 14, 2026, 12:50 AM | 1 min read

ലണ്ടൻ: ആഗോള ടെക് കുത്തകയായ മൈക്രോസോഫ്റ്റിന്റെ സെർവറുകൾ കൂട്ടത്തോടെ തകരാറിലായതോടെ 74 രാജ്യങ്ങളിൽ ജനജീവിതവും അവശ്യസേവനങ്ങളും മുടങ്ങി. മണിക്കൂറുകൾ നീണ്ട സാങ്കേതിക തകരാർ മൂലം 365, ഔട്ട്‌ലുക്, ടീംസ്, എഐ സംവിധാനമായ കോപൈലറ്റ് എന്നിവ പൂർണമായും സ്തംഭിച്ചു. ലോകമെമ്പാടും 43 കോടി ഉപയോക്താക്കളെയാണ് കോർപ്പറേറ്റ് അനാസ്ഥ നേരിട്ട് ബാധിച്ചത്. ഇമെയിൽ സേവനങ്ങളും മറ്റും സ്തംഭിച്ചതോടെ പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലി മുടങ്ങി. തടസം വ്യോമയാന മേഖലയിലും ആശങ്ക പരത്തി.


സെർവറുകളിൽ ലോഡ് കൂടിയതാണ് തകരാറിന് കാരണമെന്നാണ് മൈക്രോസോഫ്റ്റിന്റെ വിശദീകരണം. സൈബർ ആക്രമണമല്ലെന്നും യൂറോപ്പിലും വടക്കേ അമേരിക്കയിലും ഏഷ്യ-ാപസഫിക് മേഖലയിലും സേവനങ്ങൾ പുനഃസ്ഥാപിച്ചു വരികയാണെന്നും കമ്പനി അവകാശപ്പെടുന്നു. ‘ഡൗൺ ഡിറ്റക്ടർ' വഴി ലക്ഷക്കണക്കിന് പരാതികളാണ് രജിസ്റ്റർചെയ്‌തത്‌. സാങ്കേതിക തകരാർ പൂർണമായും പരിഹരിക്കപ്പെട്ടിട്ടില്ല.


മൈക്രോസോഫ്റ്റിന്റെ പിഴവ് യൂറോപ്പിലെയും അമേരിക്കയിലെയും പൊതുജനാരോഗ്യ മേഖലയെയും ഗതാഗത സംവിധാനങ്ങളെയും പ്രതിസന്ധിയിലാക്കി. ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ പ്രവർത്തനം താളംതെറ്റി.


ഡിജിറ്റൽ സംവിധാനങ്ങൾ തകരാറിലായതോടെ ആശുപത്രികളിൽ കടലാസ്‌രേഖകളെ ആശ്രയിക്കേണ്ടിവന്നു. ബ്രിട്ടീഷ് പാർലമെന്റിലും നോർവേ പാർലമെന്റിലും വിവിധ മന്ത്രാലയങ്ങളിലും ഇ-–മെയിൽ സംവിധാനങ്ങൾ നിലച്ചു. ഡെന്മാർക്കിൽ 90 മുനിസിപ്പാലിറ്റികളുടെ ദൈനംദിന പ്രവർത്തനവും തടസ്സപ്പെട്ടു. ജർമനി, ബ്രിട്ടൻ, കാനഡ എന്നീ രാജ്യങ്ങളിലെ റെയിൽവേ പ്രവർത്തനങ്ങളെയും ടിക്കറ്റ് വിതരണത്തെയും തകരാർ ബാധിച്ചു.


സ്വകാര്യ കുത്തകകളെ അമിതമായി ആശ്രയിക്കുന്ന നവലിബറൽ ഭരണസംവിധാനങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നതായി ആഗോള പ്രതിസന്ധി. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെയും പൊതുമേഖലാ ഡിജിറ്റൽ സംവിധാനങ്ങളെയും ശക്തിപ്പെടുത്തേണ്ടതിന്റെ അനിവാര്യതയിലേക്ക് വിരൽചൂണ്ടുന്നതാണ് മൈക്രോസോഫ്റ്റിന്റെ വീഴ്ചയെന്ന് സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home