Deshabhimani

print edition തകരാർ പരിഹരിച്ചെന്ന് ​മൈക്രോസോഫ്‌റ്റ്‌

Microsoft
വെബ് ഡെസ്ക്

Published on Nov 15, 2026, 12:09 AM | 1 min read

ലണ്ടൻ : സെർവറുകൾ കൂട്ടത്തോടെ തകരാറിലായത്‌ പരിഹരിച്ചെന്ന് ആഗോള ടെക് ഭീമന്‍ മൈക്രോസോഫ്റ്റ്. വ്യാഴം പകൽ ആരംഭിച്ച തകരാർ ശനിയാഴ്‌ച പകലോടെ പരിഹരിച്ചതായി കമ്പനി അവകാശപ്പെട്ടു. ഔട്ട്‌ലുക്, ടീംസ്, എഐ സംവിധാനമായ കോപൈലറ്റ് എന്നിവ പൂർണമായും സ്‌തംഭിച്ചതോടെ 74 രാജ്യങ്ങളിൽ ജനജീവിതവും അവശ്യസേവനങ്ങളും തടസ്സപ്പെട്ടിരുന്നു. 43 കോടി ഉപയോക്താക്കളാണ് പ്രതിസന്ധിയിലായത്. ഉപയോക്താക്കളോട്‌ ക്ഷമ ചോദിച്ച്‌ മൈക്രോസോഫ്‌റ്റ്‌ എക്‌സിൽ കുറിപ്പിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home