Deshabhimani

മെക്‌സിക്കോയിൽ യുഎസ് ഇടപെടുന്നതിനെതിരെ പ്രസിഡന്റ്‌ ക്ലോഡിയ ഷെയ്ൻബോം

Claudia Sheinbaum
വെബ് ഡെസ്ക്

Published on Nov 27, 2026, 08:02 PM | 1 min read

മെക്‌സിക്കോ സിറ്റി : സംഘടിത കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി മെക്സിക്കൻ പൗരന്മാർക്ക് പ്രത്യേക ഫോൺ ലൈൻ തുറന്ന യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷന്റെ (ഡിഇഎ) നടപടിക്കെതിരെ മെക്‌സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം.


കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ മെക്‌സിക്കോയ്ക്ക് സ്വന്തമായി സംവിധാനങ്ങളുണ്ടെന്നും, അമേരിക്കൻ ഏജൻസിയുടെ നടപടി ആഭ്യന്തര കാര്യങ്ങളിലുള്ള കടന്നുകയറ്റമാണെന്നും അവർ വ്യക്തമാക്കി. അമേരിക്കയ്ക്കുള്ളിലെ ലഹരിമരുന്ന് ഉപയോഗവും കള്ളപ്പണ ഇടപാടുകളും തടയാൻ ഡിഇഎ എന്ത് നടപടിയാണ് എടുക്കുന്നതെന്ന് ഷെയ്ൻബോം ചോദിച്ചു. ലഹരിമരുന്ന് ശൃംഖലകളെ തകർക്കുന്നതിൽ ഡിഇഎ വീഴ്ച വരുത്തുമ്പോൾ മെക്‌സിക്കോ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും പ്രസിഡന്റ് അവകാശപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home