ad
Deshabhimani

മെറ്റയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടും

Meta AI.jpg
വെബ് ഡെസ്ക്

Published on Mar 26, 2026, 11:04 AM | 1 min read

കാലിഫോർണിയ: മെറ്റയിൽ കൂട്ടപിരിച്ചുവിടൽ തുടരുന്നു. ബുധനാഴ്ച മുതലാണ് പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. റിയാലിറ്റി ലാബ്സ്, സോഷ്യൽ മീഡിയ ടീമുകൾ, റിക്രൂട്ട്‌മെന്റ് വിഭാഗം എന്നിവരെയാണ് പിരിച്ചുവിടൽ പ്രധാനമായും ബാധിക്കുക. നൂറ് കണക്കിന് ജീവനക്കാർക്കാണ് ജോലി നഷ്ടമാകുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം 700 ഓളം ജീവനക്കാരെ പിരിച്ചുവിടുന്നതായി സ്ഥിരീകരിക്കാത്ത കണക്കുകളുമുണ്ട്.


ജോലി നഷ്ടപ്പെടുന്നവർക്ക് കമ്പനിക്കുള്ളിൽ തന്നെ മറ്റ് അവസരങ്ങൾ കണ്ടെത്താൻ ശ്രമിക്കുമെന്നാണ് അധികൃതരുടെ വാദം. കഴിഞ്ഞ ഡിസംബർ വരെയുള്ള കണക്കനുസരിച്ച് ഏകദേശം 79,000 ജീവനക്കാരാണ് മെറ്റയിൽ ജോലി ചെയ്യുന്നത്. കമ്പനിയുടെ ആകെ ജീവനക്കാരുടെ 20 ശതമാനത്തോളം പേരെ ബാധിച്ചേക്കാവുന്ന വലിയ തോതിലുള്ള പിരിച്ചുവിടലുകൾക്ക് മെറ്റ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.


2026ൽ മെറ്റയുടെ മൊത്തം ചെലവ് 162 ബില്യൺ മുതൽ 169 ബില്യൺ ഡോളർ വരെയാകുമെന്നാണ് പ്രവചനം. മികച്ച എഐ പ്രതിഭകളെ ആകർഷിക്കുന്നതിനായി വൻതുക പ്രതിഫലമായി നൽകേണ്ടി വരുന്നത് കമ്പനിയുടെ സാമ്പത്തിക ബാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home