കലിഫോർണിയയിൽ മെഡിക്കൽ ഹെലികോപ്റ്റർ റോഡിൽ തകർന്നുവീണു; 3 പേർക്ക് ഗുരുതര പരിക്ക്

സാക്രമെന്റോ : കലിഫോർണിയയിൽ മെഡിക്കൽ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്നുപേർക്ക് ഗുരുതരപരിക്ക്. സാക്രമെന്റോയിലെ ഒരു ഹൈവേയിൽ തിങ്കൾ വൈകിട്ടാണ് സംഭവം. വിമാനത്തിനടിയിൽപ്പെട്ട് സ്ത്രീ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

രോഗിയെ ആശുപത്രിയിലെത്തിച്ച ശേഷം തിരികെ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സാക്രമെന്റോ അഗ്നിശമന വകുപ്പിന്റെ വക്താവ് ക്യാപ്റ്റൻ ജസ്റ്റിൻ സിൽവിയ പറഞ്ഞു. പൈലറ്റ്, ഒരു നഴ്‌സ്, പാരാമെഡിക്കൽ വോളണ്ടിയർ എന്നിവരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഹൈവേയുടെ മധ്യത്തിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. ഹൈവേയിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ലെന്നും ജസ്റ്റിൻ സിൽവിയ പറഞ്ഞു.
ഹെലികോപ്റ്റർ പെട്ടെന്ന് താഴേക്ക് വരുന്നത് കണ്ട് ആളുകൾ ഒഴിഞ്ഞുമാറിയതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി. അപകടത്തെ തുടർന്ന് ഹൈവേ 50 ന്റെ കിഴക്കുഭാഗത്തേക്കുള്ള പാതകൾ അടച്ചതായി കാലിഫോർണിയ ഹൈവേ പട്രോള്‍ വാലി ഡിവിഷന്റെ വക്താവ് ഓഫീസർ മൈക്ക് കാരില്ലോ പറഞ്ഞു. അപകടകാരണം വ്യക്തമല്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
Medical helicopter crashes onto highway in Sacramento, critically injuring 3










0 comments