മെറ്റയിലെ കൂട്ടപ്പിരിച്ചുവിടല്‍; കമ്പനി നടപടിയെ തടയാനാകില്ലെന്ന് കോടതി, ജീവനക്കാർ നൽകിയ ഹർജി തള്ളി

കാലിഫോർണിയ : തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് മെറ്റയിലെ ജീവനക്കാർ നൽകിയ ഹർജി യുഎസ് ജഡ്ജി തള്ളി.
26 ജീവനക്കാർ നൽകിയ അടിയന്തിര ഹർജിയാണ് തള്ളിയത്. ജീവനക്കാരെ ഒന്നടങ്കം പിരിച്ചുവിടുന്നതിൽ എഐയുടെ സ്വാധീനമുണ്ടെന്ന വാദം നിലനിൽക്കുന്നതിനിടെയാണിത്. ഇതോടെ ജൂലൈ 22 മുതൽ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിയുമായി മുന്നോട്ട് പോകാൻ മെറ്റയ്ക്ക് അനുമതി നൽകുന്നതാണ് വിധി. പിരിച്ചുവിടൽ മൂലമുണ്ടാകുന്ന പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങൾ തെളിയിക്കാൻ ജീവനക്കാർക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ പിരിച്ചുവിടൽ താൽക്കാലികമായി നിർത്തിവെക്കാൻ കഴിയില്ലെന്ന് യുഎസ് ഡിസ്ട്രിക് ജഡ്ജി വില്യം ഓറിസ് ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നതിൽ എഐ എങ്ങനെയാണ് പ്രവർത്തിച്ചതെന്നതിനെ കുറിച്ച് തെളിവുകൾ ലഭിച്ചാൽ വിഷയം വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.









0 comments