വി എസ് മെമ്മോറിയൽ ക്വിസ് മത്സരം ഇന്ന്

കൊല്ലം
അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് കൊല്ലം കെ തങ്കപ്പൻ ലൈബ്രറി ആൻഡ് റിസർച്ച് സെന്റര്‍ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘വി എസ് മെമ്മോറിയൽ ഇന്റർ കൊളീജിയറ്റ് ക്വിസ് മത്സരം' തിങ്കളാഴ്ച നടക്കും. ഒന്നാം സമ്മാനമായി വി എസ് മെമ്മോറിയൽ ട്രോഫിയും 10,000 രൂപ ക്യാഷ് അവാർഡും രണ്ടാം സ്ഥാനക്കാർക്ക് വി എസ് മെമ്മോറിയൽ ട്രോഫിയും 5000 രൂപ ക്യാഷ് അവാർഡും നല്‍കും. കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത എയ്‌ഡഡ് കോളേജുകളിൽനിന്ന് മുൻകൂട്ടി രജിസ്റ്റർ ചെയ്ത, രണ്ടുപേരടങ്ങുന്ന ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ടീമുകൾ രാവിലെ 9.30നുതന്നെ മത്സരവേദിയായ കൊല്ലം ക്വയിലോൺ അത്‌ലറ്റിക് ക്ലബ്ബിൽ (ക്യുഎസി) എത്തണം.










0 comments