ഏരിയകേന്ദ്രങ്ങളില്‍ നാളെ റാലി
വി എസ് സ്‌മരണയിൽ കൊല്ലം

കൊല്ലം
സിപിഐ എം സ്ഥാപിത നേതാക്കളിലൊരാളും മുന്‍മുഖ്യമന്ത്രിയും പുന്നപ്ര– വയലാര്‍ സമരനായകനുമായ വി എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാര്‍ഷികം ചൊവ്വാഴ്ച ജില്ലയിൽ സമുചിതമായി ആചരിക്കും. പാര്‍ടി ഓഫീസുകള്‍ അലങ്കരിച്ചും പതാക ഉയര്‍ത്തിയും പുഷ്‌പാര്‍ച്ചന നടത്തിയും അനുസ്മരണയോഗങ്ങള്‍ ചേര്‍ന്നും വി എസ് സ്മരണ പുതുക്കും. ഏരിയകേന്ദ്രങ്ങളില്‍ പുഷ്‌പാര്‍ച്ചനയും റാലിയും അനുസ്മരണ സമ്മേളനങ്ങളും സംഘടിപ്പിക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ പറഞ്ഞു. ഏരിയകേന്ദ്രങ്ങൾ, പങ്കെടുക്കുന്നവർ ക്രമത്തിൽ: കൊല്ലം– എസ് സുദേവൻ, എ എം ഇക്‌ബാൽ, കൊല്ലം ഈസ്റ്റ്– കെ സേതുമാധവൻ, എം നൗഷാദ്. അഞ്ചാലുംമൂട്– ജെ മേഴ്സിക്കുട്ടിഅമ്മ, പ്രൊഫ. സി ഉണ്ണിക്കൃഷ്ണൻ. കുണ്ടറ– എക്സ് ഏണസ്റ്റ്, എസ് ഗീതാകുമാരി. കൊട്ടിയം– വി കെ അനിരുദ്ധൻ, എം ഹരികൃഷ്ണൻ. ചാത്തന്നൂർ– എൻ സന്തോഷ്, ആർ ബിജു. ചവറ– എസ് ജയമോഹൻ, പ്രസന്ന ഏണസ്റ്റ്. കരുനാഗപ്പള്ളി– ടി മനോഹരൻ, പി ആർ വസന്തൻ. കുന്നത്തൂർ– ബി തുളസീധരക്കുറുപ്പ്, ശ്യാംമോഹൻ. ശൂരനാട്– സൂസൻകോടി, ജി മുരളീധരൻ. നെടുവത്തൂർ– ചിന്താജെറോം, എം നസീർ. കൊട്ടാരക്കര– ജോർജ്‌മാത്യു, അഡ്വ. ഡി സുരേഷ്‌കുമാർ. ചടയമംഗലം– എം ശിവശങ്കരപ്പിള്ള, പി കെ ബാലചന്ദ്രൻ. കടയ്ക്കൽ– എസ് വിക്രമൻ, പി കെ ഗോപൻ. അഞ്ചൽ– എസ് ആർ അരുൺബാബു, കെ ബാബുപണിക്കർ. പുനലൂർ– എസ് രാജേന്ദ്രൻ, മഞ്ജുസുരേഷ്. പത്തനാപുരം– എം എച്ച് ഷാരിയർ, ടി ആർ ശ്രീനാഥ്. കുന്നിക്കോട്– പി എ എബ്രഹാം, എൻ ജഗദീശൻ.










0 comments