ad
Deshabhimani

എസ്‌എച്ച്‌ഒയെ ഇടിച്ചിട്ട പ്രതികൾ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 20, 2026, 01:21 AM | 1 min read

എഴുകോൺ

പട്രോളിങ്ങിനിടെ എസ്എച്ച്ഒയെ ബൈക്കിടിച്ചു വീഴ്ത്തിയ പ്രതികൾ പിടിയില്‍. എഴുകോൺ എസ്എച്ച്ഒ വി എം ശ്രീകുമാറിനെ ബൈക്കിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച പത്തനാപുരം മഞ്ഞക്കാല പുത്തൻവിള വീട്ടിൽ നന്ദു (24), ടി ടി ഹൗസിൽ ടിനു (22)എന്നിവരാണ് അറസ്റ്റിലായത്. ഞായർ പുലർച്ചെ 1.30ന് എഴുകോൺ ചീരങ്കാവ് ബാറിന് സമീപമാണ് സംഭവം. സ്ത്രീയും പുരുഷനും മദ്യപിച്ച് ബാറിന് സമീപം കിടക്കുന്നുവെന്നത് അന്വേഷിക്കാൻ എത്തിയതായിരുന്നു എസ്എച്ച്ഒയും സംഘവും. ഇതേസമയം തെറ്റായ ദിശയിൽ ബൈക്ക് ഓടിച്ചുവന്ന പ്രതികൾ എസ്എച്ച്ഒയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ശ്രീകുമാർ കുണ്ടറ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home