ad
Deshabhimani

print edition സാമ്രാജ്യത്വ കടന്നാക്രമണത്തിനെതിരെ 
യുഎന്നിൽ ഇറാൻ പ്രസിഡന്റ്; "അധിനിവേശ ശക്തികളോട് 
യാചിക്കില്ല'

USA

മസൂദ് പെസെഷ്‌ക്യൻ

വെബ് ഡെസ്ക്

Published on Sep 24, 2026, 12:17 AM | 1 min read

ന്യൂയോർക്ക് : സ്വരാജ്യത്തെ പ്രതിരോധിക്കാൻ ആരോടും അനുവാദമോ അംഗീകാരമോ ചോദിക്കില്ലെന്ന പ്രഖ്യാപനവുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌ക്യൻ ഐക്യരാഷ്‌ട്ര പൊതുസഭയിൽ. ഇറാനെ ഇല്ലാതാക്കുമെന്ന യുഎസ്‌ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് തൊട്ടുപിന്നാലെയാണ് യുഎൻ വേദിയിൽ പെസെഷ്‌ക്യൻ ആഞ്ഞടിച്ചത്.


മറ്റുള്ളവരുടെ സുരക്ഷ ഇല്ലാതാക്കിക്കൊണ്ടുള്ള സുരക്ഷയല്ല ഇറാൻ ആഗ്രഹിക്കുന്നത്. 200 വർഷത്തിനിടെ ഇറാൻ ഒരു രാജ്യത്തെയും ആക്രമിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ ഞങ്ങളെ മേഖലയിലെ അസ്ഥിരതയുടെ കാരണക്കാരായും ഭീകരവാദികളായും ചിത്രീകരിക്കുന്നു. ഇറാൻ നഗരങ്ങളിൽ ബോംബിട്ടാൽ മറുപടിയുണ്ടാവുകതന്നെചെയ്യും– അദ്ദേഹം പറഞ്ഞു.


ഇറാൻ ഒരിക്കലും ആണവായുധങ്ങൾക്ക് പിന്നാലെ പോകുന്നില്ലെന്ന് പ്രസിഡന്റ് ആവർത്തിച്ചു. എന്നാൽ സമാധാനപരമായ ആവശ്യങ്ങൾക്കുള്ള ആണവ സാങ്കേതികവിദ്യ ഇറാന്റെ അവകാശമാണ്‌. ഇത്‌ ആർക്കുമുന്നിലും പണയം വയ്ക്കില്ല. ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന ഇസ്രയേൽ ഒരുവിധ പരിശോധനകൾക്കും വിധേയമാകുന്നില്ല.


സമാധാനപരമായ ആണവോർജ പദ്ധതി നടത്തുന്ന ഇറാന്റെ മണ്ണിലാണ് അന്താരാഷ്ട്ര പരിശോധകർ വരുന്നത്. ഇസ്രയേൽ ക്രൂരമായി ജനങ്ങളെ കൊന്നൊടുക്കുമ്പോൾ തങ്ങളെയാണ് ശിക്ഷിക്കുന്നതെന്നും ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പലസ്തീൻ വിഷയം അന്താരാഷ്ട്ര സമൂഹത്തിന്റെ മനസ്സാക്ഷിക്ക് മുന്നിലെ ഉണങ്ങാത്ത മുറിവാണ്.


സാധാരണക്കാരുടെ ദുരിതം തടയുന്നതിൽ അന്താരാഷ്ട്ര സംവിധാനങ്ങൾ പരാജയപ്പെട്ടതിന്റെ പ്രതീകമാണ് ഗാസ. പതിറ്റാണ്ടുകളായി യുഎൻ പ്രമേയങ്ങൾ പാസാക്കുന്നുണ്ടെങ്കിലും ഇസ്രയേലിന്റെ അധിനിവേശവും ക്രൂരതയും തുടരുകയാണ്. അത്‌ നിലനിൽക്കുന്നിടത്തോളം കാലം പലസ്തീന്റെ പ്രതിരോധവും തുടരും. സ്വന്തം മണ്ണിൽനിന്നും ആട്ടിയോടിക്കപ്പെടുന്ന മനുഷ്യർക്ക് പ്രതിരോധിക്കുകയല്ലാതെ മറ്റെന്താണ് വഴിയെന്ന്‌ പെസഷ്‌ക്യൻ ചോദിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home