തീവ്ര ദേശീയതയ്ക്കെതിരെ മാർപാപ്പ

വത്തിക്കാൻ സിറ്റി
തീവ്ര ദേശീയതയിലൂന്നിയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉയർന്നുവരുന്നതിനെ വിമർശിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. ഏതെങ്കിലും രാജ്യത്തെയോ രാഷ്ട്രീയനേതാവിനെയോ പേരെടുത്ത് പരാമർശിക്കാതെയായിരുന്നു വിമർശം. സംവാദത്തിലൂടെയും സമവായത്തിലൂടെയും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.
"നമ്മളെല്ലാവരും ബന്ധപ്പെട്ടിരിക്കുന്നു. പക്ഷേ പരസ്പരം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു, നിസ്സംഗതയാൽ തളർന്നിരിക്കുന്നു, ഏകാന്തതയാൽ വലയുന്നു’ എന്ന ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ ലിയോ ഓർമിപ്പിച്ചു. ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.








0 comments