സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അൾത്താരയിൽ കയറി അതിക്രമം

വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ സെന്റ്. പീറ്റേഴ്‌സ് ബസിലിക്കയുടെ അൾത്താരയിൽ അതിക്രമിച്ചു കയറിയ യുവാവ് മെഴുകുതിരിക്കാലുകൾ ചവിട്ടിത്തെറിപ്പിച്ചു. 27 ലക്ഷം രൂപയിലേറെ വിലമതിക്കുന്നവയാണ് 19–-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ മെഴുകുതിരിക്കാലുകൾ. അവ ചവിട്ടിത്തെറിപ്പിക്കുന്നതിന്റെയും അൾത്താരയിലെ പീഠത്തിൽ വച്ചിരുന്ന തുണി നീക്കാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ പ്രചരിക്കുന്നു. റുമേനിയൻ പൗരനായ യുവാവിനെ വത്തിക്കാൻ സുരക്ഷാവിഭാഗം പിടികൂടി ഇറ്റലി അധികൃതരെ ഏർപ്പിച്ചു.
ഇയാൾ മാനസികവൈകല്യം നേരിടുന്നയാളാണെന്ന് അധികൃതർ പറഞ്ഞു. വത്തിക്കാനിൽ ജൂബിലി ആഘോഷങ്ങൾ നടന്നുവരവേയാണ് അതി ക്രമം. ലോകത്തിലെ ഏറ്റവും വലിയ ചർച്ചായ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അൾത്താരയ്ക്കുനേരെ 2019ലും 2023ലും സമാനമായ രീതിയിൽ അതിക്രമം നടന്നിരുന്നു.









0 comments