print edition മാലി പ്രതിരോധമന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു

സാദിയോ കാമറ | PHOTO: AFP
ബമാകോ: മാലിയിൽ ശനിയാഴ്‌ച ഉണ്ടായ ഭീകരാക്രമണ പരമ്പരയിൽ പ്രതിരോധമന്ത്രി ജനറൽ സാദിയോ കാമറ(47) കൊല്ലപ്പെട്ടു. ഞായറാഴ്‌ചയാണ് കൊലപാതകം സ്ഥിരീകരിച്ചത്. കതിയിലെ പ്രധാന സൈനിക താവളത്തിനുള്ളിലെ അദ്ദേഹത്തിന്റെ വസതിക്ക് മുമ്പിലുണ്ടായ കാർബോംബ് സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടത്.
അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് പേരക്കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. 2020ൽ നടന്ന സൈനിക അട്ടിമറിയുടെ നിർണായ നേതൃത്വമായിരുന്ന കാമറ സുപ്രധാന നേതാക്കളിലൊരാളാണ്.
ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഭീകര സംഘടനയായ അൽ ഖായ്‌ദയുടെ സഖ്യസംഘമായ ജമാഅത്ത് നുസ്രത്തൽ -ഇസ്ലാം വൽ- മുസ്ലിമിൻ(ജെഎൻഐഎം) ഏറ്റെടുത്തു. ശനിയാഴ്ച പുലർച്ചെയാണ് തന്ത്രപ്രധാനമായ സൈനിക താവളങ്ങൾ, അന്താരാഷ്ട്ര വിമാനത്താവളം, സൈനിക മേധാവികളുടെ വസതികൾ എന്നിവ ലക്ഷ്യമിട്ട് ആക്രമണപരമ്പര നടന്നത്. രാജ്യത്തിന്റെ വിവിധ മേഖലകളിലും ആക്രമണമുണ്ടായി.










0 comments