മഡുറോയെ ഇന്ന് കോടതിയിൽ ഹാജരാക്കും, ഉറ്റുനോക്കി ലോകം

യുഎസ് സൈന്യം ബന്ദിയാക്കി നാടുകടത്തിയ വെനിസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയെ ഇന്ന് ന്യൂയോർക്ക് സിറ്റി കോടതിയിൽ ഹാജരാകും. ഇതര രാജ്യങ്ങൾക്ക് മേൽ അധിനിവേശത്തിന് ന്യായം തീർക്കാൻ ഉന്നയിക്കാറുള്ളത് പോലെ മയക്കുമരുന്ന്, ആയുധ കുറ്റങ്ങൾ എന്നിവയാണ് മഡുറോയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത്. മാൻഹട്ടൻ ഫെഡറൽ കോടതിയിലേക്കാവും ദമ്പതികളെ കൊണ്ടുവരിക.
യുഎസ് നിയമവ്യവസ്ഥയിലെ ഒരു ക്രിമിനൽ പ്രതി എന്ന നിലയിൽ ഒരു പരമാധികാര രാഷ്ട്രത്തലവനെ എങ്ങനെ വിചാരണ ചെയ്യും എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്.
1990-ൽ പനാമയിലെ ശക്തനായ മാനുവൽ നൊറിഗൺ സമാനമായ യു എസ് സൈനിക ആക്രമണത്തിന് ഇരയായിരുന്നു. ഇതേ നിയമ പ്രശ്നം അന്നും ഉന്നയിക്കപ്പെട്ടു. 2024-ലെ തെരഞ്ഞെടുപ്പിന് ശേഷം. വെനിസ്വേലയുടെ നിയമാനുസൃത രാഷ്ട്രത്തലവനായി മഡുറോയെ അമേരിക്ക അംഗീകരിച്ചിട്ടില്ല എന്ന വാദമാവും ഇതിനെതിരെ ഉയരുക എന്ന് കരുതുന്നു.
ആയിരക്കണക്കിന് ടൺ കൊക്കെയ്ൻ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നതിന് മഡുറോയും ഭാര്യ സിലിയ ഫ്ലോറസും മന്ത്രിമാരും ചേർന്ന് പ്രവർത്തിച്ചതായാണ് കുറ്റപത്രം. ശനിയാഴ്ച 25 പേജുള്ള കുറ്റപത്രം പരസ്യമാക്കി. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിവരും.
വെനിസ്വേലയുടെ പുതിയ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് മഡുറോയെ അമേരിക്ക തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. " പരസ്പരം ബഹുമാനപൂർണ്ണമായ ബന്ധങ്ങൾക്ക്” യു എസിന് അവസരം നൽകുന്നതായി പറയുകയും ചെയ്തു.
വെനിസ്വേലയുടെ സമ്പന്നമായ എണ്ണയ്ക്കും ധാതു വിഭവങ്ങൾക്കും വേണ്ടിയുള്ള ആസക്തിയാണ് യുഎസ് ശത്രുതയ്ക്ക് പിന്നിൽ ഒളിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച നടന്ന ഒരു സൈനിക നടപടിയിൽ മഡുറോയെയും ഭാര്യയെയും യുഎസ് പിടികൂടി. 37 പേർ കൊല്ലപ്പെട്ടു.
പടിഞ്ഞാറൻ അർദ്ധഗോളത്തിൽ അമേരിക്കൻ ശക്തി കൂടുതൽ വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് ഇതിന് ശേഷം പ്രഖ്യാപിക്കയും ചെയ്തു.










0 comments