print edition ബ്രസീൽ തെരഞ്ഞെടുപ്പിൽ യുഎസ് ഇടപെടൽ; ട്രംപിന് മുന്നറിയിപ്പുമായി ലുല

Image Credit : free press journal
ബ്രസീലിയ: ഒക്ടോബറിൽ നടക്കുന്ന ബ്രസീലിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അമേരിക്ക ഇടപെടരുതെന്ന് പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ മുന്നറിയിപ്പ്. ബ്രസീലിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് നേരിട്ട് അറിയിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സംഭാഷണത്തിന് ശ്രമിക്കുകയാണെന്ന് ലുല വ്യക്തമാക്കി. ബ്രസീലിന്റെ പരമാധികാരത്തിന്മേൽ കടന്നുകയറാൻ ശ്രമിച്ചാൽ അമേരിക്കയ്ക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീവ്രവലതുപക്ഷ സ്ഥാനാർഥിയായ സെനറ്റർ ഫ്ലാവിയോ ബോൾസനാരോയെ അധികാരത്തിലേറ്റാൻ ട്രംപ് വഴിവിട്ട നീക്കങ്ങൾ നടത്തുകയാണെന്ന് ലുല പറഞ്ഞു. ഫ്ലാവിയോയുടെ സഹോദരൻ എഡ്വേർഡോ ബോൾസനാരോ അമേരിക്കയിലിരുന്ന് ബ്രസീലിനെതിരെ കുപ്രചാരണം നടത്തുകയാണ്. ലാറ്റിനമേരിക്കൻ വിരുദ്ധനായ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയാണ് ഇരു രാജ്യങ്ങൾക്കിടയിലെ നയതന്ത്ര പ്രതിസന്ധിക്ക് കാരണം.
പരിസ്ഥിതിയുടെയും മനുഷ്യാവകാശങ്ങളുടെയും പേരിൽ വ്യാജവിവരങ്ങൾ ചമച്ച് ബ്രസീലിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 25 ശതമാനം വരെ അധിക നികുതി ചുമത്തി. സാമ്രാജ്യത്വത്തിന്റെ കള്ളപ്രചാരണങ്ങളെ ജനങ്ങളെ അണിനിരത്തി സത്യംകൊണ്ട് തോൽപ്പിക്കുമെന്നും ലുല പ്രഖ്യാപിച്ചു.










0 comments