സബ്‌സ്റ്റേഷനിൽ തീപിടിത്തം; ലണ്ടനിലെ ഹീത്രൂ വിമാനത്താവളം അടച്ചു

airport london
വെബ് ഡെസ്ക്

Published on Mar 21, 2025, 02:25 PM | 1 min read

ലണ്ടൻ: ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിന് സമീപത്തെ ഇലക്ട്രിക്കൽ സബ്‌സ്റ്റേഷനിൽ വൻ തീപിടിത്തം. തീപിടിത്തത്തെ തുടർന്ന്‌ വൈദ്യുതി തടസം നേരിട്ടതിനാൽ വിമാനത്താവളം 24 മണിക്കൂറെങ്കിലും അടച്ചിടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.


വിമാനത്താവളത്തിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന ഒരു സബ്സ്റ്റേഷനിലാണ്‌ തീപിടിത്തം ഉണ്ടായത്‌. യാത്രക്കാരുടെയും സഹപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കാൻ, മാർച്ച് 21 ന് രാത്രി 11:59 വരെ വിമാനത്താവളം അടച്ചിടും. യാത്രക്കാർ വിമാനത്താവളത്തിൽ കയറരുതെന്നും കൂടുതൽ വിവരങ്ങൾക്ക് എയർലൈനുമായി ബന്ധപ്പെടണമെന്നും അധികൃതർ പറഞ്ഞു. യാത്രക്കാർക്ക്‌ അനുഭവപ്പെട്ട അസൗകര്യത്തിൽ ഖേദിക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊണ്‌ ഹീത്രോ.



deshabhimani section

Related News

View More
0 comments
Sort by

Home