ad
Deshabhimani

നേട്ടം വിവരിക്കണം, ഇല്ലെങ്കിൽ പുറത്ത്‌: കൂട്ടപ്പിരിച്ചുവിടൽ ഭീഷണിയുമായി മസ്ക്

elone musk
വെബ് ഡെസ്ക്

Published on Feb 24, 2025, 12:32 AM | 1 min read

വാഷിങ്‌ടൺ : ജോലിയിൽ തുടരണമെങ്കിൽ ഫെഡറൽ ജീവനക്കാർ ഔദ്യോഗിക പദവിൽ ഒരാഴ്ചയ്ക്കിടെ സാധ്യമാക്കിയ നേട്ടങ്ങൾ വിവരിക്കണമെന്ന ഭീഷണി മെയിലുമായി ശതകോടീശ്വരനും ട്രംപ്‌ സർക്കാരിന്റെ കാര്യക്ഷമതാ വകുപ്പ്‌ (ഡോജ്‌) മേധാവിയുമായ ഇലോൺ മസ്ക്‌. 48 മണിക്കൂറിനുള്ളിൽ മറുപടി മെയിലിൽ പോയിന്റുകളായി നേട്ടങ്ങൾ അറിയിക്കണം. തിങ്കൾ രാത്രി 11.59നകം മറുപടി നൽകിയില്ലെങ്കിൽ രാജിയായി പരിഗണിക്കുമെന്നുമാണ്‌ ഭീഷണി.

അമേരിക്കയിലെ 23 ലക്ഷം ഫെഡറൽ ജീവനക്കാരിൽ നല്ലൊരു പങ്കിനെയും പുറത്താക്കാനുള്ള നീക്കത്തിലാണ്‌ മസ്കും പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപും. സ്വമേധയാ രാജിവയ്ക്കാൻ സന്നദ്ധരായവർ അറിയിക്കണമെന്ന്‌ അടുത്തിടെ ഇ–- മെയിൽവഴി ആവശ്യപ്പെട്ടിരുന്നു. ജോലിയിൽ തുടരാൻ തീരുമാനിക്കുന്നവർക്ക്‌ തൊഴിൽ സുരക്ഷിതത്വം ഉറപ്പുനൽകാൻ ആകില്ലെന്നും മുന്നറിയിപ്പ്‌ നൽകി.

ദേശീയ കാലാവസ്ഥാ വകുപ്പ്‌, വിദേശ വകുപ്പ്‌ തുടങ്ങി പല മേഖലകളിൽനിന്നും മസ്കിന്റെ നീക്കത്തിനെതിരെ പരസ്യ പ്രതിഷേധം ഉയർന്നിട്ടുണ്ട്‌. സന്ദേശം ക്രൂരവും അധിക്ഷേപകരവുമാണെന്ന്‌ ഫെഡറൽ ജീവനക്കാരുടെ ഏറ്റവും വലിയ സംഘടന ഫെഡറേഷൻ ഓഫ്‌ ഗവൺമെന്റ്‌ എംപ്ലോയീസ്‌ പ്രതികരിച്ചു. ഇ–- മെയിലിനോട്‌ പ്രതികരിക്കേണ്ടതില്ലെന്ന്‌ എഫ്‌ബിഐ ജീവനക്കാർക്ക്‌ പുതിയ ഡയറക്ടർ കാഷ്‌ പട്ടേൽ നിർദേശം നൽകി. ട്രംപ്‌ ഭരണനേതൃത്വത്തിനുള്ളിൽത്തന്നെ മസ്കിന്റെ ഇടപെടലുകളോട്‌ അസ്വസ്ഥത ഉയരുന്നെന്ന റിപ്പോർട്ടുകൾക്കിടയിലാണ്‌ കാഷ്‌ പട്ടേലിന്റെ പ്രതികരണം.

എന്നാൽ, ജീവനക്കാരിൽനിന്ന്‌ ആരോഗ്യകരമായ പ്രതികരണങ്ങൾ ലഭിച്ചു തുടങ്ങിയെന്നും മറുപടി നൽകിയവരെയാണ്‌ സ്ഥാനക്കയറ്റത്തിന്‌ പരിഗണിക്കുകയെന്നും മസ്ക്‌ പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home