നോർവെയിൽ ഇടതുസഖ്യത്തിന് തുടർ ഭരണം

വിജയാഹ്ലാദം പങ്കുവയ്‌ക്കുന്ന ലേബർ പാർടി നേതാവ് ജോനാസ് ഗഹർ സ്റ്റോർ
ഒസ്‌ലോ
: നോർവെയിൽ പൊതുതെരഞ്ഞെടുപ്പിൽ വൻവിജയവുമായി ഇടതുപാർടികളുടെ സഖ്യം വീണ്ടും അധികാരത്തില്‍. പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറിന്റെ നേതൃത്വത്തിലുള്ള ലേബർ പാർടി തുടർച്ചയായ രണ്ടാംതവണയും ഭരിക്കും. ആകെ 169 സീറ്റിൽ 87 സീറ്റുകളും നേടിയാണ് സഖ്യം തുടർഭരണം ഉറപ്പാക്കിയത്. ഇടതുസഖ്യത്തെ നയിച്ച ലേബർ പാർടി 28.2 ശതമാനം വോട്ടോടെ 53 സീറ്റ് നേടി.
2021നേക്കാൾ മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്.
അതേസമയം, കൺസർവേറ്റീവ് പാർടി വലിയ തിരിച്ചടി നേരിട്ടു. കഴിഞ്ഞതവണത്തേക്കാൾ 14.6ശതമാനം വോട്ട് കുറഞ്ഞു. സിൽവി ലിസ്റ്റോഗ് നയിക്കുന്ന കുടിയേറ്റ വിരുദ്ധ പ്രോഗ്രസ് പാർട്ടി വലിയ നേട്ടം കരസ്ഥമാക്കി. 24ശതമാനം വോട്ടും 48 സീറ്റുകളും നേടി. ഗാസയിലെയും ഉക്രയ്‌നിലെയും യുദ്ധങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണവിഷയം.
ലേബർ പാർടിക്ക് പാർലമെന്റില്‍ സെന്റര്‍ പാർടി, ഗ്രീന്‍ പാര്‍ടി, സോഷ്യലിസ്റ്റ് ലെഫ്റ്റ്, റെഡ് പാർടി എന്നിവയുടെ പിന്തുണയുണ്ട്. റഷ്യയുമായി അതിർത്തി പങ്കിടുന്ന നാറ്റോ അംഗത്വമുള്ള നോർവെയിലെ ആകെ ജനസംഖ്യ 56 ലക്ഷമാണ്.










0 comments