ad
Deshabhimani

ദായ് ദായ്... ഈ ലോകകപ്പിന്റെ പ്രണയ ഗാനമാകുമോ, വക വക യ്ക്ക് ശേഷം ആരാധകരെ പാട്ടിലാക്കാൻ ഷക്കീറ

dai dai
വെബ് ഡെസ്ക്

Published on Jun 11, 2026, 02:58 PM | 5 min read

ലോകകപ്പ് ഫുട്ബോളിനൊപ്പം ആവേശം നിറച്ച് ഒരു പാട്ടും ഹിറ്റാവാറുണ്ട്. പാട്ടിനോളം ഒരു പാട്ടുകാരി ലോകകപ്പ് ഹിറ്റായി തുടരുന്നുമുണ്ട്. 2010-ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ''വക വക..ദിസ് ടൈം ഫോര്‍ ആഫ്രിക'' പാടിയ ഷക്കീറ. ഫിഫ ലോകകപ്പുകളുടെ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും ജനപ്രിയവും ഏറ്റവുമധികം ആളുകൾ കണ്ടതും കേട്ടതുമായി പാട്ടുകളിൽ ഒന്നാണ് 'വക വക'. ഫുട്ബോൾ പോലെ അത് ലോകം മുഴുവൻ എത്തി. ഇത്തവണയും ഷക്കീറയുടെ പാട്ട് തന്നെയാണ് ഫുട്ബോൾ ആരാധക ലോകത്തെ ഹിറ്റ് ചെയ്തിരിക്കുന്നത്.


"Dai Dai" -ദായ് ദായ്- എന്ന പല്ലവിയിൽ ഫുട്ബോളിന്റെ ചലനം പോലെ ത്രസിക്കുന്ന പാട്ടാണ് 2026 ലെ ഔദ്യോഗിക ഗാനം. ഷക്കീറ തന്നെയാണ് ഈ ഗാനത്തിന് പിന്നണിയിലും മുന്നിലായ് ചുവട് വെക്കുന്നതും. 'വേൾഡ് കപ്പ് ക്വീൻ' ഷക്കീറയും പ്രശസ്ത നൈജീരിയൻ ഗായകൻ ബർണാ ബോയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 'വരൂ, പരമാവധി മികച്ച രീതിയിൽ ആവാം' എന്ന അർത്ഥം വരുന്ന ഇറ്റാലിയൻ വാക്കിൽ നിന്നാണ് ദായ് ദായ് എന്ന ഒഫീഷ്യൽ സോങ് തുടങ്ങുന്നതും, ലോകത്തെ മുഴുവൻ ആരാധകരെയും കളിക്കാരെയും സ്വാഗതം ചെയ്യുന്നതും ചേര്‍ത്ത് നിര്‍ത്തുന്നതും.


ലോകത്തിന്റെ ഹൃദയമിടിപ്പേറ്റുന്ന ഫിഫ വേൾഡ്കപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങൾ ചേർന്നാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പിനായി പ്രധാനമായി രണ്ട് ഔദ്യോഗിക സംഗീത ട്രാക്കുകളാണ് ഫിഫ ഇത്തവണ പുറത്തിറക്കിയിരിക്കുന്നത്. ഒരു കിടു ആൽബവും ഉണ്ട്.


ഒഫീഷ്യൽ സോങായി ദായ് ദായ് എന്ന് പേരിട്ടിരിക്കുന്ന പാട്ടാണ് പ്രസിദ്ധപ്പെടുത്തിയത്. മുൻപ് 'വക്കാ വക്കാ' പാടി ലോകത്തെ ഇളക്കിമറിച്ച 'വേൾഡ് കപ്പ് ക്വീൻ' ഷക്കീറയും പ്രശസ്ത നൈജീരിയൻ ഗായകൻ ബർണാ ബോയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഔദ്യോഗിക ഗീതം (Official Anthem) "DNA" എന്ന പേരിലാണ് പുറത്തിറങ്ങിയത്. വിഖ്യാത ടെനർ ഗായകൻ ആൻഡ്രിയ ബോസെല്ലി, പ്രശസ്ത ഡിജെ ഡേവിഡ് ഗ്വട്ട, റാപ്പർ മേഗൻ ദി സ്റ്റാലിയൻ, ഇജെഎഇ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്.


ഒരേ സമയം ക്ലാസിക്കൽ സംഗീത ശാഖയിലെ ഇതിഹാസമായ ആൻഡ്രിയ ബോസെല്ലിയും, ആധുനിക പോപ്പ്, റാപ് ലോകത്തെ സൂപ്പർതാരമായ മേഗൻ ദി സ്റ്റാലിയനും, ഇലക്ട്രോണിക് ഡാൻസ് മ്യൂസിക്കിലെ രാജാവായ ഡേവിഡ് ഗ്വട്ടയും, ഗ്രാമി,ഗോൾഡൻ ഗ്ലോഭ് ജേതാവായ EJAE-യും ഒന്നിക്കുന്നു എന്നത് ഔദ്യോഗിക ഗീതത്തെ അപൂർവ്വ അനുഭവമാക്കുന്നു. ഇത്തവണത്തെ ഉദ്ഘാടന ചടങ്ങുകളിൽ ഈ പാട്ടുകളുടെ തത്സമയ പ്രകടനങ്ങളും അരങ്ങേറുന്നുണ്ട്.


വകാ വകാ, ലാ ലാ ലാ

പിന്നാലെ ദായ് ദായ്


കളിക്കളത്തിലെ ആവേശം പോലെ തന്നെ ലോകമെമ്പാടുമുള്ള ആരാധകരെ ഒന്നിപ്പിക്കാൻ ഈ സംഗീത ആൽബങ്ങളിലൂടെ ഫിഫയ്ക്ക് സാധിക്കുന്നുണ്ട്. ഷക്കീറയുടെ ലാറ്റിൻ പോപ്പ് ശൈലിയും ബർണാ ബോയുടെ ആഫ്രോബീറ്റ്സ് താളവും മനോഹരമായി ദായ് ദായ്-ൽ ലയിച്ചുചേർന്നിരിക്കുന്നു. അതുകൊണ്ട് തന്നെ പാട്ടിലുടനീളം ഒരു കളിക്കള വൈബ് നിലനിർത്താൻ ഇതിനായിട്ടുണ്ട്.


ഷക്കീറയുടെ 'വകാ വകാ' (Waka Waka) അല്ലെങ്കിൽ 'ലാ ലാ ലാ' (La La La) പോലെയുള്ള പഴയ ഫിഫ പാട്ടുകളുടെ അത്രയും മാസ്മരികത ഇല്ലെന്ന് കമന്റുകൾ വന്നിട്ടുണ്ട്. 'Dai Dai' എന്ന ആവർത്തിച്ചു വരുന്ന വരികൾ പെട്ടെന്ന് തന്നെ മനസ്സിൽ തങ്ങിനിൽക്കുന്നതാണ്. പാട്ടിനൊപ്പമുള്ള മ്യൂസിക് വീഡിയോയും വളരെ കളർഫുൾ ആണ്. ഫുട്ബോൾ മൈതാനങ്ങളിലെ ആഘോഷവും ഡാൻസും എല്ലാം ചേർന്ന് കായിക പ്രേമികളെ ആവേശം കൊള്ളിക്കുന്ന രീതിയിലാണ് ദൃശ്യവൽക്കരിച്ചിരിക്കുന്നത്.


sakira


വക്കാ വക്കാ 2010-ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായിരുന്നു. സൗത്ത് ആഫ്രിക്കൻ ബാൻഡായ 'ഫ്രഷ്‌ലിഗ്രൗണ്ടുമായി' (Freshlyground) ചേർന്നാണ് ഷക്കീറ ഇത് പാടിയത്.


ലാ ലാ ലാ (La La La) 2014-ലെ ബ്രസീൽ ലോകകപ്പിന്റെ ഔദ്യോഗിക ആൽബത്തിലെ പാട്ടായിരുന്നു. ബ്രസീലിയൻ ആർട്ടിസ്റ്റായ 'കാർലിൻഹോസ് ബ്രൗണിനൊപ്പമാണ്' (Carlinhos Brown) ഷക്കീറ ഈ പാട്ട് റീമിക്സ് ചെയ്ത് ഇറക്കിയത്. ലോകകപ്പിന്റെ സമാപന ചടങ്ങിൽ ഷക്കീറ ഈ പാട്ട് ലൈവായി പാടി സ്റ്റേഡിയത്തെ ഇളക്കിമറിച്ചതും ഓര്‍മ്മയാണ്.


2006-ലെ ജർമ്മനി ലോകകപ്പിന്റെ സമാപന ചടങ്ങിൽ ഷക്കീറ തങ്ങളുടെ സൂപ്പർഹിറ്റ് ഗാനമായ "Hips Don't Lie" എന്ന പാട്ടിന്റെ വേൾഡ് കപ്പ് പതിപ്പ് (Bamboo Version) പാടിയിട്ടുണ്ട്. ഫുട്ബോൾ സംഗീത ലോകത്തെ പ്രധാന താരമെന്ന പദവിയും സ്വന്തമാക്കിയാണ് ഷക്കീറ പാട്ട് തുടരുന്നത്.



വെറുതെ ഒരു പാട്ടല്ല

വരുമാനം കുട്ടികളുടെ പഠനത്തിന്


ലോകമെമ്പാടുമുള്ള പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും ഫുട്ബോൾ കളിക്കാനുള്ള അവസരങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച 'FIFA Global Citizen Education Fund' ലേക്കാണ് ഈ പാട്ടിന്റെ വരുമാനം പോകുന്നത്. ഈ ടൂർണമെന്റ് അവസാനിക്കുമ്പോഴേക്കും ഇതിലൂടെ 100 മില്യൺ യു എസ് ഡോളർ സമാഹരിക്കാനാണ് ഫിഫ ലക്ഷ്യമിടുന്നത്. ഷക്കീറ തന്റെ റോയൽറ്റി മുഴുവനായും ഇതിലേക്ക് സംഭാവന ചെയ്യുന്നതായി പറഞ്ഞിട്ടുണ്ട്. സോണി മ്യൂസിക് മുൻകൂറായി തന്നെ വലിയൊരു തുക ഇതിലേക്ക് കൈമാറിയിട്ടുണ്ട്.


ഒടുക്കവും പാടി തകര്‍ക്കും


അമേരിക്കൻ സൂപ്പർ ബൗൾ മത്സരങ്ങളിലെ പോലെ, ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഫൈനൽ മത്സരത്തിൽ ഒരു 'ഹാഫ്-ടൈം ഷോ' ഇത്തവണ നടത്തുന്നുണ്ട്. 2026 ജൂലൈ 19-ന് നടക്കുന്ന ഫൈനലിലെ ഈ മെഗാ ഷോയിൽ പോപ്പ് റാണി മഡോണ കൊറിയൻ ബാൻഡ് ബിടിഎസ് എന്നിവർക്കൊപ്പം ഷക്കീറയും പ്രധാന വേദിയിലെത്തും.




Lyrics:
Oe oe e oe Oe oe e oe
You knew from the day you were born
That here in this place you belong
You been this brave all along
What broke you once made you strong

Dai dai iko
Dale ale lets go
Dai dai iko
Dale ale lets go!
Dai dai iko
Dale ale lets go
Dai dai iko
Dale ale lets go!

Come follow your desire
Theres a will there way
You are the owner of that fire
No one can take it away
Sweat and blood to write your story
That is how you paved the way
You are about to reach the glory
Only one step away

All the highs and lows
All the tears and the pain
You been there thru it all
Been thru it all
Just do it again
Now you got to believe (I believe)
Cuz you know what it takes
To be living the dream
At top of your game.

Feel it, got everything you needed
now bring it like you mean it
just like you mean it
Dale, no olvides lo que vales
Juega como tu sabes
Como tu sabes.

Energy is contagious you know
And it never fails no no
No one’s getting tired I know
Cuz you got that fire eio
Dream a little higher
Lets go lets go lets go
We’ve taken all that our hearts can hold
We can’t hold on to the past no more
From the dirt and the tears you make gold
You are more than flesh and bone

All the highs and lows
All the tears and the pain
You been there thru it all
Been thru it all
Just do it again
Now you got to believe ( I believe)
Cus you know what it takes
To be living the dream
At top of your game

Feel it, got everything you needed
Now bring it like you mean it
Just like you mean it
Dale no olvides lo que vales
juega como tu sabes
como tu sabes
Pele, Maradona
Maldini
Romario
Cristiano
Ronaldo
El Pibe
Iniesta
Beckham y Kaka
Messi
Mbape
Salá
Brazil
Uruguay
Argentina
Colombia
US
England
Germany
France
España Italia Mejico Japan
Korea/England Netherlands/Senegal
Oe oe e oe
You knew from the day you were born
That here in this place you belong
You been this brave all along
What broke you once made you strong
Dai dai iko
Dale ale lets go
Dai dai iko
Dale ale lets go!
Dai dai iko
Dale ale lets go
Dai dai iko
Dale ale lets go!













deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home